Latest NewsKerala

13 കാരനായ മദ്രസാ വിദ്യാര്‍ത്ഥി സഹപാഠിയുടെ കുത്തേറ്റ് മരിച്ചു

കുട്ടികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ഒടുവിൽ

കാസര്‍​ഗോഡ്: മദ്രസാ വിദ്യാര്‍ത്ഥി സഹപാഠിയുടെ കുത്തേറ്റ് മരിച്ചു. കാസര്‍​ഗോഡ് മഞ്ചേശ്വരത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. മഞ്ചേശ്വരം മംഗല്‍പാടി അടുക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ് ലാജ് (13) ആണ് മരിച്ചത്. കത്രികയുടെ പേരിൽ കുട്ടികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ഒടുവിൽ ഒരാളുടെ മരണത്തിൽ കലാശിച്ചത്. പിടിവലിക്കിടെ കത്രിക മിദ്ലാജിന്റെ നെഞ്ചില്‍ തറക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ക‍ഴിഞ്ഞില്ല.

ALSO READ: സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു: തിങ്കളാഴ്ച ഹർത്താൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button