കൊളംബോ•ഇന്ത്യക്കാര്‍ക്ക് ശ്രീലങ്ക സന്ദര്‍ശിക്കാന്‍ വിസ-രഹിത സംവിധാനം ഉടന്‍ നിലവില്‍ വന്നേക്കും. ഇന്ത്യ, ചൈന പോലെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ-രഹിത പ്രവേശനം സാധ്യമാക്കുന്നത്തിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍.
ചില സഞ്ചാര സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ പ്രധാനമന്ത്രി റനില്‍ വിക്രമെസിംഗെ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതായി ടൂറിസം മന്ത്രി ജോണ്‍ അമരതുംഗ പറഞ്ഞു.
ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമേ മറ്റുചില യൂറോപ്യന്‍, പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദൗത്യ സംഘം നല്‍കുന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍, ഓഫ് സീസണ്‍ സമയമായ ഒക്ടോബര്‍-നവംബര്‍, മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായിരിക്കാം പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ടി.ടി.ഇയുമായുള്ള ആഭ്യന്തര യുദ്ധം കാരണം ഒരു ദശകത്തിലേറെയായി തകര്‍ന്നുകിടന്നിരുന്ന ശ്രീലങ്കയിലെ ടൂറിസം രംഗം തിരിച്ചുവരവിന്റെ പാതയിലാണ്. 2018 ആദ്യപകുതിയില്‍ സഞ്ചാരികളുടെ വരവില്‍ 15.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
206,337 പേരുമായി ഇന്ത്യയാണ് ശ്രീലങ്കയില്‍ എത്തിയവരില്‍ ഒന്നാം സ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ നിന്ന് 136,294 പേരുമെത്തി.
Post Your Comments