ഹരിപ്പാട്: 96ലും തളരാത്ത വീര്യം, സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്നയാളായി കാര്‍ത്ത്യായനിയമ്മ. ചേപ്പാട് കണിച്ചനല്ലൂര്‍ ഗവ.എല്‍.പി.എസില്‍ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷ എഴുതിയ കാര്‍ത്ത്യായനിയമ്മ സംസ്ഥാനത്ത് പരീക്ഷയെഴുതിയവരില്‍ ഏറ്റവും മുതിര്‍ന്ന ആളാണ്. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാപഠിതാവ്. നാല്‍പ്പതിനായിരത്തിലധികം ആളുകളാണ് സംസ്ഥാനത്ത് അക്ഷരലക്ഷം പരീക്ഷയെഴുതിയത്.
കാര്‍ത്ത്യായനിയമ്മ സ്‌കൂളില്‍ പോയിട്ടേയില്ല. ഇളയമകള്‍ അമ്മിണിയമ്മ രണ്ടുവര്‍ഷം മുന്‍പ് സാക്ഷരതാമിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ചു. അന്നുതുടങ്ങിയതാണ് കാര്‍ത്ത്യായനി അമ്മയ്ക്ക് പഠിക്കാനുള്ള മോഹം. അമ്പലങ്ങളില്‍ തൂപ്പുജോലി ചെയ്താണ് കാര്‍ത്ത്യായനിയമ്മ മക്കളെ വളര്‍ത്തിയത്. കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍ കിടക്കേണ്ടിവന്നതല്ലാതെ ഈ പ്രായത്തിനിടെ ആശുപത്രിയില്‍ കയറേണ്ടി വന്നിട്ടില്ല.
Also Read : അവഗണനയിലും ദുരിതങ്ങളിലും തളരാത്ത ഒരു കുടിയന്റെ പുനര്‍ജന്മത്തിന്റെ കഥ
സസ്യാഹാരമാണ് ശീലം. ഇറച്ചിയും മീനം തൊടില്ല. ഭക്ഷണം കഴിക്കാതെ ചിലപ്പോള്‍ ദിവസങ്ങളോളം ഇരിക്കും.വല്ലപ്പോഴും മാത്രമേ ചോറുണ്ണൂ. ദിവസവും രാവിലെ നാലിന് എഴുന്നേല്‍ക്കും. ചെറുപ്പക്കാരേക്കാള്‍ വേഗത്തില്‍ നടക്കും. ജീവിതത്തില്‍ ആദ്യമായെഴുതിയ പരീക്ഷയില്‍ വിജയിക്കുമെന്നുള്ള ആത്മവിശ്വാസം കാര്‍ത്ത്യായനിയമ്മയ്ക്കുണ്ട്.
Post Your Comments