
കൊൽക്കത്ത : സിനിമാ തീയറ്ററിൽ തീപിടിത്തം. വാൻ റാഷ്ബിഹാരി അവന്യുവിലെ പ്രിയാ സിനിമാ ഹാളില്‍ തീപിടിത്തമുണ്ടായി. ഞായറാഴ്ച രാത്രി 10.15ന് അവസാന ഷോ തീരാറായ സമയത്താണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. അഗ്നിശമനസേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചു.
Read also:ദുരിതാശ്വാസം ശാസ്ത്രീയമായും സമഗ്രമായും സംഘടിപ്പിക്കാൻ കഴിഞ്ഞതായി മന്ത്രി സുധാകരൻ
ഷോർട്ട് സര്‍ക്യൂട്ട് ആണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊൽക്കത്ത നഗരത്തിലെ മേയർ സോവൻ ചാറ്റർജി രക്ഷാപ്രവർത്തകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
Post Your Comments