യുഎഇ: യുഎഇയിൽ പ്രവാസി തൊഴിലാളി ജീവനൊടുക്കി. നേപ്പാൾ സ്വദേശിയായ 33കാരനാണ് മരിച്ചത്. ഫുജൈറയിലെ അൽ മെറാഷിദ് ഏരിയയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 2010മുതൽ ഇയാൾ ഫുജൈറയിലെ ഒരു കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു. മാസങ്ങളായി കമ്പനിയിൽ നിന്ന് ശമ്പളം മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇയാൾ.
ALSO READ: യുഎഇ പൊതുമാപ്പ് 2018; നിങ്ങൾ അറിയേണ്ടതെല്ലാം
മറ്റ് തൊഴിലാളികൾക്കൊപ്പം ഷെയർ റൂമിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം താമസസ്ഥലത്തെ സ്റ്റോർ റൂമിൽ ഇയാൾ തൂങ്ങുകയായിരുന്നു. ശമ്പളം മുടങ്ങിയതോടെ ഇയാൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് മറ്റ് തൊഴിലാളികൾ പറഞ്ഞു. മുടങ്ങിയ ശമ്പളം ഉൾപ്പടെ തൊഴിലാളിയുടെ കുടുംബത്തിനെത്തിക്കുമെന്ന് കമ്പനി അറിയിച്ചു.
Post Your Comments