മുംബൈ: ഭാര്യയോട് പാചകം ചെയ്യാനും വീട്ടു ജോലി ചെയ്യാനും പറയുന്നത് മോശം പെരുമാറ്റമായികാണാനാവില്ലെന്ന് മുംബൈ ഹൈക്കോടതി വിധിച്ചതിനെ തുടര്‍ന്ന് പതിനേഴ് വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് കുറ്റ വിമുക്തനായി. നന്നായി പാചകം ചെയ്യണമെന്നും വീട്ടുജോലികള്‍ കൃത്യമായി ചെയ്യണമെന്നും ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടെത്, യുവതിയോട് മോശമായി പെരുമാറി എന്ന് പറയാന്‍ കഴിയില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍.
പതിനേഴു വര്‍ഷം മുമ്പ് നടന്ന കേസിലാണ് കോടതി ഇത്തരത്തിലൊരു വിധി പ്രസ്താവിച്ചത്. ആരോപണ വിധേയരായ വിജയ് ഷിന്‍ഡെയേയും മാതാപിതാക്കളെയും കോടതി വെറുതെ വിട്ടു. 1998ലാണ് വിജയും ഭാര്യയും വിവാഹിതരായത്. പാചകത്തേയും വീട്ടുജോലികളെയും ചൊല്ലി ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും യുവതിയുമായി നിരന്തരമായി വഴക്കിട്ടതിനെ തുടര്‍ന്ന്, 2001 ജൂണ്‍ അഞ്ചിനാണ് യുവതി ആത്മഹത്യ ചെയ്തത്.
പാചകത്തേയും വീട്ടുജോലികളെയും ചൊല്ലി ഭര്‍തൃവീട്ടുകാര്‍ നിരന്തരം മകളുമായി വഴ്ക്കിട്ടിരുന്നുവെന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരുടെ മോശം പെരുമാറ്റം കൊണ്ടാണ് യുവതി ജീവനൊടുക്കിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന സംശയം മൂലവും ഗാര്‍ഹിക പീഡനം മൂലവുമാണ് യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് എന്നുംാപ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചു എന്നതിലും, ഭര്‍ത്താവിന്റെ അവിഹിതബന്ധത്തേ കുറിച്ചും കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് സാരംഗ് കോട്വാള്‍ ആണ് വിധി പ്രസ്താവിച്ചത്. കുടുംബവഴക്ക് ആത്മഹത്യയിലേക്ക് നയിക്കാനുള്ള മതിയായ കാരണമല്ലെന്നും കോടതി പറഞ്ഞു.
Post Your Comments