Latest NewsInternational

ബ്ലൂ വെയിലിനു പിന്നാലെ കൊലയാളി ഗെയിം മോമോ; മുന്നറിയിപ്പുമായി പൊലീസ് സേനകള്‍

വാട്സാപ് വഴിയാണ് ഈ ഗെയിം പ്രചരിക്കുന്നത്

മെക്സിക്കോ: ഈ അടുത്ത കാലത്താണ് വളരെയധികം പേരെ ആത്മഹത്യയിലേക്ക് നയിച്ച ബ്ലൂ വെയില്‍ എന്ന കൊലയാളി ഗെയിമിനെ കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന സത്യങ്ങള്‍ നാം അറിഞ്ഞത്. കുട്ടികളും കൗമാരക്കാരുമടക്കം നിരവധി പേരാണ് ഇതിനിരയായത്. ഇത്തരത്തിലൊരു ഗെയിമാണ് മോമോ ഗെയിം. ജീവനു തന്നെ ഭീഷണിയാകുന്ന ഇത്തരം ഗെയിമുകളെ കുറിച്ച് മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

Also Read: സോഷ്യൽ മീഡിയയിൽ വൈറലായി മറ്റൊരു താരം; ഈ യുവാവ് ആളുകളെ കൈയിലെടുത്തത് കിടിലൻ പാട്ടിലൂടെ

‘മോമോ ചാലഞ്ച്’ എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഗെയിം കഴിഞ്ഞ ആഴ്ചയാണ് സൈബര്‍ ലോകത്ത് പ്രത്യക്ഷമായത്. വാട്സാപ് വഴിയാണ് ഈ ഗെയിം പ്രചരിക്കുന്നത്. ബ്ലൂവെയില്‍ ചാലഞ്ചിന് ശേഷം വന്ന ഏറ്റവും അപകടകാരിയായ ഗെയിമാണ് മോമോ ചാലഞ്ച്. ജപ്പാനീസ് ആര്‍ട്ടിസ്റ്റ് ആയ മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശില്‍പത്തിന്റെ മുഖമാണ് ഈ ഗെയിമിലെ മോമോയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്.

Also Read: യുഎഇയില്‍ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കാൻ കഴിയുമോ?

ഗെയിമില്‍ താല്‍പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള ആളെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിയ്ക്കുന്നു. മെസ്സേജുകളും മറ്റും പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും മോമോ തിരിച്ചയയ്ക്കും. ഇവ പലരിലും ആത്മഹത്യാ പ്രവണത തന്നെ ഉണ്ടാക്കുന്നു. വൈയക്തികമായ ഗെയിമായതിനാല്‍ ഇതിന് ഉപയോക്താക്കളിൽ വളരെ സ്വാധീനം ചെലുത്താനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button