ന്യൂഡല്‍ഹി: താനുമായുള്ള സ്നേഹബന്ധം കാമുകി ഉപേക്ഷിച്ചതില്‍ രോഷാകുലനായ യുവാവ് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയ്ക്കു നേരെ നിറയൊഴിച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഇന്നലെ രാത്രിയാണ് സംഭവം.
കാമുകിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്നയാള്‍ യുവതിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ബന്ധം പിരിഞ്ഞശേഷവും ഇയാള്‍ യുവതിയെ പിന്തുടര്‍ന്നിരുന്നുവെന്നും ശല്യപ്പെടുത്തിയിരുന്നു എന്നും പൊലീസ് പറഞ്ഞു.
Read Also : ദുബായിൽ കാമുകിയെ ഇടിച്ചു കൊന്ന പ്രവാസി അറസ്റ്റിൽ
യുവതിക്കു നേരെ നിറയൊഴിച്ചശേഷം യുവാവ് ഓടിരക്ഷപ്പെട്ടുവെങ്കിലും ഇന്ന് രാവിലെ അക്രമിയെ പൊലീസ് പിടികൂടി. വെടിയേറ്റു നിലത്തുവീണ യുവതിയെ അയല്‍വാസികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
Post Your Comments