KeralaLatest News

കമ്പകക്കാനം കൂട്ടക്കൊല : കൃഷ്ണനെയും മകനെയും കുഴിച്ചുമൂടിയത് ജീവനോടെ

പ്രതികള്‍ നടത്തിയത് അതിക്രൂരമായ കൃത്യം

ഇടുക്കി: തൊടുപുഴ കമ്പകക്കാനം കൊലക്കേസിന്റെ ചുരുളുകള്‍ അഴിയുന്നു. പ്രതികള്‍ ചെയ്തത് അതിക്രൂരമായ കൃത്യം. പ്രതികളുടെ ആക്രമണത്തില്‍ തലയ്ക്ക് അതിഗുരുതരമായി പരിക്കേറ്റ കൃഷ്ണനും മകനും കുഴിച്ചിടുമ്പോള്‍ ജീവനുണ്ടായിരുന്നു. എന്നാല്‍ അതുവകവെയ്ക്കാതെ മണ്ണിട്ട്മൂടുകയായിരുന്നു. കൃഷ്ണന്റെ സഹായിയായിരുന്ന അനീഷാണ് കൊലപാതകത്തിന്റെ മുഖ്യആസൂത്രകന്‍. ദുര്‍മന്ത്രവാദവും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കുടുംബനാഥന്‍ കൃഷ്ണനെ കൊന്നാല്‍ മന്ത്രശക്തി കിട്ടുമെന്ന പ്രതികളുടെ വിശ്വാസമാണെന്ന് പൊലീസ് പറഞ്ഞു

Read also : കമ്പകക്കാനം കൂട്ടക്കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍.

പ്രതികളുടെ ആക്രമണത്തെ കൃഷ്ണന്റെ മകള്‍ ആര്‍ഷ ശക്തമായി എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് അനീഷിന്റെ കൈക്ക് പരിക്കേറ്റിരുന്നു. ഇതാണ് പൊലീസിന് ലഭിച്ച നിര്‍ണായക തെളിവായി മാറിയത്.
അതേസമയം, ഞായറാഴ്ച വീടിന് പുറത്തേക്ക് വിളിച്ചിറക്കി കൊലപ്പെടുത്തിയ കൃഷ്ണനെയും കുടുംബത്തെയും പിറ്റേന്നാണ് കുഴിച്ചിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button