Latest NewsKerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകാനുപയോഗിക്കുന്ന ഏർലി വാണിംഗ് സിസ്റ്റം മോഷണം പോയി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ട് എപ്പോള്‍വേണമെങ്കിലും തുറന്നുവിട്ടേക്കാവുന്ന സാഹചര്യത്തില്‍ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകാനുപയോഗിക്കുന്ന ‘ഏർലി വാണിംഗ് സിസ്റ്റം’ ഇവിടെ നിന്ന് മോഷണം പോയി. ഇത് മാറ്റി സ്ഥാപിക്കാൻ വേണ്ട നടപടികൾ ഇതുവരെയും ഉണ്ടായിട്ടില്ല. ജലനിരപ്പ് 142 അടിയോടടുത്താല്‍ എപ്പോള്‍ വേണമെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടേക്കാം.

എന്നാല്‍ തീരദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനു വേണ്ടി 2012 ല്‍ സ്ഥാപിച്ച മുന്നറിയിപ്പ് ഉപകരണങ്ങളാണ് മോഷണം പോയത്, പല യന്ത്രങ്ങളും അറ്റകുറ്റപ്പണികള്‍ നടത്താതെ നശിച്ചു. ഇതൊന്നും വീണ്ടും സ്ഥാപിക്കാൻ ഇരു സംസ്ഥാനങ്ങളും ശ്രമിച്ചിട്ടില്ല. അണക്കെട്ടിന്റെ തീരദേശത്തുള്ളവരുടെ സുരക്ഷ കേരളം ഉറപ്പാക്കണമെന്നാണ് തമിഴ്നാടിന്റെ നിലപാട്. 26 ലക്ഷം രൂപ മുടക്കി മഞ്ചുമല വില്ലേജ് ഓഫീസ് , വള്ളക്കടവ് വഞ്ചിവയൽ ട്രൈബൽ സ്കൂൾ എന്നിവിടങ്ങളിലെ അലാറവും കള്ളന്‍ കൊണ്ടുപോയി.

അണക്കെട്ടിന് എന്തെങ്കിലും സംഭവിക്കുകയോ പെട്ടെന്ന് തുറന്ന് വിടുകയോ ചെയ്താല്‍ ആദ്യം ബാധിക്കുന്ന വള്ളക്കടവ്, വണ്ടി പെരിയാർ, ചപ്പാത്ത് പ്രദേശങ്ങവിലെ ജനങ്ങൾ ഇതോടെ ആശങ്കയിലായിരിക്കുകയാണ്. മനോരമ ടി വി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button