കൊച്ചി : ട്രാഫിക് ബ്ലോക്ക് ഇല്ലാതാക്കാൻ പുതിയ വഴികളുമായി കൊച്ചി. പൊതു ഗതാഗത സംവിധാനം എല്ലാ വിഭാഗം ആളുകള്‍ക്കും സുഗമമായി ഉപയോഗിക്കുന്നതിന് സഹായിക്കുന്ന ചലോ ആപ്പ് സംവിധാനമാണ് കൊച്ചിയിൽ ഒരുക്കിയിരിക്കുന്നത്.
പ്രതിവർഷം മൂന്ന് ശതമാനം ആളുകള്‍ വീതം പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച് സ്വകാര്യവാഹനങ്ങളിലേക്ക് മാറുകയാണ്. ഇത് പരിസ്ഥിതി മലിനീകരണം കൂടുന്നതിനും ട്രാഫിക് ബ്ലോക്ക് വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട്. പൊതുഗതാഗതത്തില്‍ നിന്നുളള സമൂഹത്തിന്‍റെ ഈ പിന്‍മാറ്റം കുറയ്ക്കുകയാണ് ചലോ ആപ്പിന്‍റെ ലക്ഷ്യം.
Read also:കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണം; യോഗത്തിലെ തീരുമാനങ്ങള്‍ ഇങ്ങനെ
അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയുടെ (യുഎംടിസി) ആശയത്തെ അടിസ്ഥാനപ്പെടുത്തി ചലോ രൂപം നല്‍കിയ ഈ ആപ്പ് സംസ്ഥാന സര്‍ക്കാരിന്‍റെ സംയോജിത പൊതുഗതാഗത നയത്തിന് ( ഇന്‍ഗ്രേറ്റഡ് പബ്ലിക് ട്രാന്‍സ‍്‍പേര്‍ട്ട് പോളിസി ഓഫ് ഗവണ്‍മെന്‍റ് ഓഫ് കേരള) കീഴിലാണ് കൊച്ചിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
Post Your Comments