ന്യൂയോർക്ക്: മിണ്ടാതിരിക്കാൻ പറഞ്ഞിട്ടും അനുസരിക്കാത്ത പ്രതിയുടെ വായിൽ ടേപ്പൊട്ടിക്കാൻ ജഡ്ജിയുടെ നിർദേശം. യുഎസിലെ ഒഹായോ സംസ്ഥാനത്തെ ക്ലീവ്ലാൻഡിലുള്ള കോടതി മുറിയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ കുറ്റങ്ങൾക്കു പിടിയിലായ ഫ്രാങ്ക്ലിൻ വില്യംസി(32)ന്റെ വിചാരണ നടക്കുമ്പോഴാണ് സംഭവം. ഇടയ്ക്കു കയറി സംസാരിച്ചുകൊണ്ടിരുന്ന വില്യംസിനോട് ജഡ്ജി ജോൺ റൂസോ പലവട്ടം മിണ്ടാതിരിക്കാൻ ആവശ്യപ്പെടുകയുണ്ടായി.
Read also: ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രസര്‍ക്കാര്‍ ഉയർത്തുന്നു
“ഞാനാണ് ഇവിടെ ജഡ്ജി, നീ നിന്റെ വായടച്ചോണം, എപ്പോഴാണ് സംസാരിക്കേണ്ടതെന്നു ഞാൻ പറയാം, അല്ലെങ്കിൽ വായിൽ തുണി തിരുകും” എന്നൊക്കെ ജഡ്ജി പറഞ്ഞെങ്കിലും വില്യംസ് ഇത് കാര്യമാക്കാതെ ഒച്ചവെച്ചു. ഇതോടെയാണ് ഇയാളുടെ വായ ടേപ്പ് വച്ച് ഒട്ടിക്കാൻ ജഡ്ജി നിർദേശിച്ചത്.തുടർന്ന് പോലീസുകാർ ചുവന്ന ടേപ്പ് ഒട്ടിച്ച് വില്യംസിനെ നിശബ്ദനാക്കി. ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.
Post Your Comments