ജക്കാര്‍ത്ത: നാടിനെ നടുക്കി വീണ്ടും വൻ ഭൂചലനം. ഇന്തോനേഷ്യയിൽ റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ത്യന്‍ സമയം വൈകിട്ട് 5.16-ന് അനുഭവപ്പെട്ടത്. വടക്കന്‍ തീരത്തുള്ള ലോംബോക് ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഉപരിതലത്തില്‍നിന്നു 15 കിലോമീറ്റര്‍ ആഴത്തിൽ ചലനമുണ്ടായതിനാൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.ശക്തമായ തിരമാലകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
#Breaking 7.0 #Earthquake in #Lombok Indonesia, also felt in #Bali #Tsunami Warning issued by BMKG (the Meteorology & Geophysics Agency) pic.twitter.com/JnAV2OzWU0
— news.com.au (@newscomauHQ) August 5, 2018
അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ദ്വീപിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ ഭൂചലനത്തില്‍ 14 പേര് മരിച്ചിരുന്നു. അന്നു റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ലോംബോക്ക് മേഖലയില്‍ ഭൂചലനം അനുഭവപ്പെടുന്നത്.
Also read : വ്യാജ ബോംബ് ഭീഷണി : വിമാനം വൈകി
Post Your Comments