Latest NewsIndia

പെണ്‍കുട്ടിയെ വേണ്ട; നവജാത ശിശുവിനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

ഇവര്‍ക്ക് ഒന്‍പതും,എട്ടും വയസ്സായ രണ്ട് പെണ്‍കുട്ടികളും, നാലു വയസ്സായ ആണ്‍കുട്ടിയുമുണ്ട്

ന്യൂഡല്‍ഹി :  മൂന്നാമതും പെണ്‍കുട്ടി ജനിച്ചതിനാല്‍ 32 വയസ്സുക്കാരിയായ അമ്മ നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഡല്‍ഹി സ്വദേശി റീത്താ ദേവിയാണ് സ്വന്തം കുഞ്ഞിനെ ജനിച്ചയുടന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തനിക്ക് രണ്ട് പെണ്‍മക്കളാണെന്നും, അതിനാല്‍ ഭര്‍ത്താവ് നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നും ആശുപത്രി ജീവനക്കാരിയോട് പ്രസവത്തിന് മുമ്പ് ദേവി പറഞ്ഞിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിജയ് കുമാര്‍ പറഞ്ഞു. അതുകൊണ്ട് മൂന്നാമതൊരു പെണ്‍കുഞ്ഞിനെ അവര്‍ ആഗ്രഹിച്ചിരുന്നില്ല.

തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തു. എന്നാല്‍ ഭര്‍ത്താവ് അഷ്റഫി മാട്ടോനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഭാര്യയുടെ ആരോപണങ്ങള്‍ ഇയാള്‍ നിരസിച്ചു. പാവപ്പെട്ടവനായ തനിക്ക് പെണ്‍കുട്ടി ജനിച്ചാലും ആണ്‍കുട്ടി ജനിച്ചാലും ഒരു പോലെയാണെന്നാണ് ഇയാളുടെ പ്രതികരണം. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണിയാള്‍. ബീഹാറിലെ ചാപ്ര സ്വദേശികളായ ഇവര്‍ക്ക് ഒന്‍പതും,എട്ടും വയസ്സായ രണ്ട് പെണ്‍കുട്ടികളും, നാലു വയസ്സായ ആണ്‍കുട്ടിയുമുണ്ട്.

Also Read : നവജാത ശിശുവിനെ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍

പ്രസവ വേദനയെ തുടര്‍ന്ന് ശനിയാഴ്ചയാണ് മോത്തിനഗറിലെ ഇ.എസ്.ഐ സ്വകാര്യ ആശുപത്രിയില്‍ ദേവിയെ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ 3.30ന് ഇവര്‍ പ്രസവിക്കുകയും ഏഴു മണിക്ക് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെയായിരുന്നെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

എന്നാല്‍ പിന്നീട് ഒന്‍പത് മണിക്ക് അപായ സൂചന നല്‍കി കുട്ടിക്ക് അനക്കമില്ലെന്ന് അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൂക്കിലും ചുണ്ടിലും കറുത്ത പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സംശയം തോന്നിയ അവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.കുട്ടിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനയച്ചു. യുവതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. വാര്‍ഡില്‍ യുവതി ഒറ്റയ്ക്കായിരുന്ന സമയത്ത് കുട്ടിയെ ഇവര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഡിസിപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button