തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം കല്ലറ സ്വദേശികളായ ഇര്‍ഷാദ്, ഷിബു, പെരൂര്‍ക്കട സ്വദേശി രാജശേഖരന്‍ എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ഒരാള്‍ ലീഗിന്‍റെ പ്രാദേശിക നേതാവും വേറൊരാള്‍ മുന്‍പൊലീസ് ഉദ്യോഗസ്ഥനുമാണ്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നുമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടില്‍ നിന്ന് കിട്ടിയ മുപ്പത് വിരലടയാളങ്ങളില്‍ നിന്ന് നാലെണ്ണമാണ് പോലിസ് ഗൗരവമായി എടുത്തത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.അസിസ്റ്റന്‍റ് കമാന്‍ഡായി വിരമിച്ച രാജശേഖരനും ഇര്‍ഷാദും ഷിബുവും സുഹൃത്തുക്കളാണ്. ഷിബു കള്ള നോട്ട് കേസുകളിലെ പ്രതിയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരെ വിശദമായി ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ചോദ്യം ചെയ്തിരുന്നു.
ഇവരില്‍ രണ്ടുപേരെയാണ് നിലവില്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൃഷ്ണന്റെ മൊബൈല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് സംശയമുള്ള 22 പേരുടെ പട്ടിക പോലീസ് തയ്യാറാക്കിയിരുന്നു. കൊല്ലപ്പെട്ട പതിനേഴുകാരന്‍ അര്‍ജുന്റെ തലയില്‍ മാത്രം പതിനേഴ് വെട്ടുകളുണ്ട്. മുഖവും മറ്റും ഇരുമ്പുപോലുള്ള വസ്തു ഉപയോഗിച്ചുള്ള അടിയേറ്റ് തകര്‍ന്നിട്ടുണ്ട്.
കൃഷ്ണനെ ആക്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചതാവാം വീട്ടിലെ മറ്റംഗങ്ങളെയും കൊലപ്പെടുത്താന്‍ കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എല്ലാവരുടെയും ശരീരത്തില്‍ വെട്ടേറ്റിട്ടുണ്ട്. വീട്ടില്‍നിന്ന് കണ്ടെത്തിയ കത്തി കൂടാതെ മറ്റ് ആയുധങ്ങളും കൊലയ്ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന സൂചനയാണുള്ളത്. 35 പവനോളം സ്വര്‍ണം കൃഷ്ണന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട സുശീലയുടെ സഹോദരി ഓമന പറഞ്ഞു. ഇവ കണ്ടെടുക്കാനായിട്ടില്ല.
Post Your Comments