മിലാന്: എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ കോക്പിറ്റിലേക്കു യാത്രക്കാരന് ഇടിച്ചുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വിമാനം ഇറ്റലിയിലെ മിലാനില്‍ തിരിച്ചിറക്കിയത്. മിലാനില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് മിലാന് വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.
ALSO READ: എയര്‍ ഇന്ത്യ വിമാനത്തിൽ മൂട്ടകടിയെന്ന് പരാതി
ടേക്ക് ഓഫ് ചെയ്ത ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴായിരുന്നു സംഭവം. യാത്രക്കാരൻ പെട്ടെന്ന് വിമാനത്തിന്റെ കോക്പിറ്റിലേക്കു ഇടിച്ചു കയറാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ വിമാനത്തിലെ ജീവനക്കാർ തടഞ്ഞു വയ്ക്കുകയും വിമാനം മിലാനില്‍ അടിയന്തരമായി തിരിച്ചിറക്കുകയുമായിരുന്നു. മിലാനില്‍ തിരിച്ചിറങ്ങിയ ഉടന്‍ ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളെക്കുറിച്ച് കൂടുതൽ വിവരം ലഭ്യമല്ല.
Post Your Comments