Latest NewsIndia

കശ്മീരി പണ്ഡിറ്റുകളുടെ ‘ഖര്‍ വാപസി’ നടത്തണം: പൗരത്വ പട്ടിക വിഷയത്തില്‍ മോദിസർക്കാരിന് അഭിനന്ദനങ്ങളുമായി ശിവസേന

അസമില്‍ നടക്കുന്നത് കശ്മീരിലും നടന്നാല്‍ ഇനി മുതല്‍ അവിടെ കാവി കൊടി പറക്കും.

അസമില്‍ പൗരത്വ പട്ടിക തയ്യാറാക്കിയത് വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാരിന് അഭിനന്ദനങ്ങളും പിന്തുണയുമായി ശിവ സേന. വിദേശികളെ ഇന്ത്യയില്‍ നിന്നും പുറത്താക്കുന്നതിന് പുറമെ മോദി സര്‍ക്കാര്‍ കശ്മീരില്‍ നിന്നും ഒഴിപ്പിക്കപ്പെട്ട പണ്ഡിറ്റുകളുടെ ‘ഖര്‍ വാപസി’ നടത്തണമെന്നും ശിവ സേന അഭിപ്രായപ്പെട്ടു.വിദേശികള്‍ പാക്കിസ്ഥാനികളായാലും ബംഗ്ലാദേശികളായാലും റോഹിംഗ്യകളായാലും അവരെ പുറത്താക്കണമെന്ന് ശിവ സേന ‘സാമന’ പത്രത്തിലൂടെ അഭിപ്രായപ്പെട്ടു.

ഒരു ലക്ഷത്തിലധികം ഹിന്ദു കശ്മീരി പണ്ഡിറ്റുകള്‍ കശ്മീരില്‍ നിന്നും തീവ്രവാദികളാല്‍ ഒഴിപ്പിക്കപ്പെട്ടുവെന്നും അവരെ തിരിച്ച് കൊണ്ടുവരുന്നത് ഇന്ത്യയുടെ സുരക്ഷയുടെ വിഷയമാണെന്നും ശിവ സേന അഭിപ്രായപ്പെടുന്നു. അസമില്‍ നടക്കുന്നത് കശ്മീരിലും നടന്നാല്‍ ഇനി മുതല്‍ അവിടെ കാവി കൊടി പറക്കും. ഇത് കൂടാതെ കശ്മീരിന് പ്രത്യേക പദവി നല്‍കുന്നഭരണഘടനയുടെ 370ാം വകുപ്പ് നിരോധിക്കണമെന്നും ശിവ സേന പറഞ്ഞു.

മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, ഇന്ദിരാ ഗാന്ധി, മന്‍മോഹന്‍ സിംഗ് തുടങ്ങിയവര്‍ക്ക് അത് നിരോധിക്കാനുള്ള ബലമില്ലായിരുന്നുവെന്നും ശിവ സേന ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ഇലക്ഷനുകളിൽ ഒറ്റക്ക് മത്സരിച്ച ശിവസേനയുടെ പരാജയവും ഈ പ്രസ്താവനയുമെല്ലാം പ്രതിപക്ഷ കക്ഷികളെ വെട്ടിലാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button