കട്നി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന്. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണയാത്രയ്ക്കിടെ എന്‍ഡിടിവിയോടു സംസാരിക്കവെയാണ് ചൗഹാന് മോദിയെ ദൈവത്തിന്റെ വരദാനമെന്നു വിശേഷിപ്പിച്ചത്. മോദിജി ഇന്ത്യയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമാണ്.
ഇന്ത്യയുടെ പുരോഗതിയെയും പൊതുജനങ്ങളുടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് ഇത്രയും അത്യാവേശമുള്ള ഒരു നേതാവിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം നമുക്കൊരു മാതൃകയാണ്- ചൗഹാന് പറഞ്ഞു. മധ്യപ്രദേശ് പിടിക്കാൻ കച്ചകെട്ടിയ കോൺഗ്രസിനെ കുറിച്ച് ചവാൻ പറഞ്ഞത് ഇങ്ങനെ, ‘കോണ്‍ഗ്രസിനെ പ്രതിപക്ഷമായി പോലും കാണാന്‍ കഴിയില്ല. രാജാക്കന്മാരുടെയും വ്യവസായികളുടെയും പാര്‍ട്ടിയാണ് കോണ്‍ഗ്രസ് ‘ചൗഹാന് പരിഹസിച്ചു.
Post Your Comments