പ്രധാനമന്ത്രിയുടെ റാലിയ്ക്ക് ബംഗാള്‍ സര്‍ക്കാരിന്റെ കനത്ത സുരക്ഷാ വീഴ്ചയുണ്ടായതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇന്റലിജൻസ് റിപ്പോര്‍ട്ട്. പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് പിന്തുണ ലഭിച്ചിരുന്നില്ലെന്നും സംഘം വ്യക്തമാക്കുന്നു. ടെന്റ് തകര്‍ന്നു വീഴാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തിയ കേന്ദ്ര സംഘമാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി നടന്നിരുന്ന സ്ഥലത്തു നിന്ന് അഞ്ച് കിലോമീറ്ററിനുള്ളില്‍ വേണ്ടത്ര സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നില്ലെന്നും സംഘം വ്യക്തമാക്കുന്നു.
മിഡ്‌നാപൂര്‍ എസ്പിക്ക് പകരം മറ്റൊരു ജില്ലയിലെ എസ്പിക്കായിരുന്നു സുരക്ഷാ ചുമതലയുണ്ടായിരുന്നത്. റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജൂലൈ 16ന് നടന്ന റാലിക്കിടെയാണ് ടെന്റ് തകര്‍ന്ന് വീണത്. അപകടത്തില്‍ 90 ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. നേരത്തെ മോദിയുടെ പരിപാടി നടക്കുന്ന നഗരത്തില്‍ മമത ബാനര്‍ജിയുടെ ഫ്ക്‌സുകള്‍ സ്ഥാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയിരുന്നു.മിഡ്‌നാപൂര്‍ എസ്പിക്ക് പകരം മറ്റൊരു ജില്ലയിലെ എസ്പിക്കായിരുന്നു സുരക്ഷാ ചുമതലയുണ്ടായിരുന്നത്.
Post Your Comments