നിസാമബാദ് : വിദ്യാര്‍ത്ഥിനികളെ എം പിയുടെ മകന്‍ പീഡിപ്പിച്ചതായി പരാതി. തെലങ്കാന രാഷ്ട്രസമിതിയുടെ ലോക്‌സഭാംഗമായ ഡി.ശ്രീനിവാസിന്റെ മകന്‍ സഞ്ജയ്‌ക്കെതിരെ പതിനൊന്ന് നഴ്‌സിങ് വിദ്യാര്‍ത്ഥിനികളാണ് പരാതി നൽകിയത്. ഇവർ സഞ്ജയിന്റെ ഉടമസ്ഥതയിലുള്ള നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ്. തങ്ങളെ ഒട്ടേറെതവണ സഞ്ജയ് ലൈംഗികമായി പീഡിപ്പിച്ചെന്നു വിദ്യാര്‍ത്ഥിനികൾ ആരോപിക്കുന്നു.
അതേസമയം എം.പിയുടെ മകനെതിരെ പരാതി ലഭിച്ചതായും ഐ.പി.സി. 354, 506, 509, 342 വകുപ്പുകള്‍ പ്രകാരം കേസെടുത്തു അന്വേഷണം ആരംഭിച്ചതായും നിസാമബാദ് നോര്‍ത്ത് എ.സി.പി അറിയിച്ചു.
Also read : അദ്ധ്യാപകന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി
Post Your Comments