Latest NewsArticle

വര്‍ധിച്ചുവരുന്ന അക്രമങ്ങളെ സ്ത്രീകള്‍ നേരിടേണ്ടത്

ദീപ റ്റി മോഹന്‍

ലൈംഗിക അതിക്രമണ വിഷയത്തില്‍ ഫേസ്ബൂക്കിലൂടെ വന്ന തുറന്നു പറച്ചിലുകള്‍ വായിച്ചു മനസ്സ് വല്ലാതെ വിങ്ങുന്നു .ഓരോ പെണ്ണും തനിക്ക് നേരിട്ടിട്ടുള്ള പീഡനത്തെയും ,പീഡനശ്രമത്തെയും തുറന്നു പറയാനുള്ള ആ തന്റേടത്തിനു സ്നേഹത്തോടെ ചേര്‍ത്തു പിടിച്ചു ഉമ്മ ഒരുപക്ഷെ ആദ്യമാകും ഇത്തരം തുറന്നു പറച്ചിലുകളും പ്രതിഷേധങ്ങളും ഫേസ്ബൂക്കിലൂടെ . ഇതിലും ക്രുരമായ പീഡനങ്ങള്‍ സ്ത്രീകള്‍ ഇതിനു മുന്നേയും അനുഭവിച്ചിട്ടുണ്ടാകും ,ഇപ്പോഴും നടക്കുന്നുണ്ടാകും .ഇതിനൊരു അവസാനമാകട്ടെ ഈ പ്രതിഷേധങ്ങളും തുറന്നു പറച്ചിലുകളും .

പ്രണയത്തിന്‍റെ വലയില്‍പ്പെടുത്തി വളരെ സമര്‍ത്ഥമായി ലൈംഗികമായി ഉപയോഗിച്ച ശേഷം കരിമ്പിന്‍ തണ്ടു പോലെ വലിച്ചെറിയപ്പെട്ട പെണ്‍കുട്ടികളുടെ മാനസികാവസ്ഥയുണ്ടല്ലോ ഭീകരമാണത്. സമൂഹത്തിന്റെ ആക്രമണത്തെ ഭയന്നു അവര്‍ എത്രനാള്‍ മനസ്സിലിട്ടു നടന്നിട്ടുണ്ടാകും . എത്ര നാളിനു ശേഷമാകും അവര്‍ ഒരു തുറന്നു പറച്ചിലിനു ധൈര്യം കാണിച്ചിട്ടുണ്ടാകുക .സ്ത്രീയെന്ന നിലയില്‍ അവരെ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കേ കഴിയൂ.

മനസ്സു തളര്‍ന്നു ആത്മഹത്യയുടെ വക്കിലെത്തി , വീട്ടുകാരെ ഓര്‍ത്തു വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും , ആഴത്തിലേറ്റ മുറിവു മാനസികമായും ശാരീരികമായും അതിനോടൊപ്പം വ്യക്തി വളര്‍ച്ചക്കും ഒരിക്കലും ഉണങ്ങാത്ത പരിക്കുകള്‍ ആണ് നല്‍കുന്നത് .

പീഡനം എന്നു കേള്‍ക്കുമ്പോഴേ വ്യത്യസ്തമായ പ്രതികരണങ്ങള്‍ ആകും സമൂഹത്തില്‍ നിന്നും ,എന്തുകൊണ്ട് പ്രതികരിച്ചില്ല ,ആ സമയത്ത് എന്തെ ഒന്ന് ഒച്ച വച്ചില്ല ,അതോടൊപ്പം സ്ത്രീകളെ സംരക്ഷിക്കേണ്ടത് അവളുടെ മാത്രം കടമ എന്നൊരു ഉപദേശവും കാണും കൂട്ടത്തില്‍ .
പ്രതീക്ഷിക്കാത്ത ഒരു വ്യക്തിയില്‍ നിന്നോ ,ബന്ധുക്കളില്‍ നിന്നോ ഇങ്ങനെ ഒരു പെരുമാറ്റം ഉണ്ടാകുമ്പോള്‍ ,ആപെണ്‍കുട്ടിയില്‍ അപ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥയെ പറ്റി നമ്മള്‍ ചിന്തിച്ചാല്‍ മനസ്സിലാകും അവരുടെ ചങ്കിന്റെ പിടച്ചില്‍ .

സാംസ്കാരികവും ,വിദ്യാഭ്യാസപരമായും നാം പുരോഗതി കൈവരിച്ചെങ്കിലും കേരളത്തിലെ സ്ഥിതിയും മോശം തന്നെ .സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഉണ്ടങ്കിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നതാകും നമ്മുടെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് .നിയമം ശക്തമാക്കണം അതോടൊപ്പം ,നടപ്പിലക്കാത്തവര്‍ക്കെതിരെ നിയമ നടപടി എടുക്കണം .ഇത് നമുക്ക് വേണ്ടി മാത്രമല്ല ,വരും തലമുറക്ക് കൂടി എന്ന കാഴ്ചപ്പാട് വളര്‍ത്തിയെടുക്കണം സമൂഹത്തില്‍ അല്ലെങ്കില്‍ നാം ഓരോരുത്തരിലും .

സ്ത്രീകളെ ബഹുമാനിക്കുകയും ,സ്റ്റേഹിക്കുകയുംചെയ്യുന്ന നല്ലവരായ പുരുഷന്മാര്‍ ധാരാളമുണ്ട് നമുക്കിടയില്‍ .ഓരോ ആവശ്യങ്ങള്‍ നമുക്ക് ഉണ്ടാകുമ്പോള്‍ സ്വന്തം സഹോദരങ്ങളെ പോലെ കൂടെ നിന്നവരെ ഈ സമയത്ത് ഞാന്‍ ഓര്‍ക്കുന്നു , മുന്‍കാലങ്ങളെ അപേക്ഷിച്ച് സമൂഹം സ്ത്രീകള്‍ക്ക് മുന്‍ഗണനയും സ്വാതന്ത്ര്യവും നല്‍കുന്നുണ്ട് .പുരുഷകുത്തകയായ പല തൊഴില്‍ മേഖലകളിലും സ്ത്രീകളുമിന്നുണ്ട്.ആയതിനാല്‍ സ്ത്രീകള്‍ പ്രതികരിക്കേണ്ട സമയങ്ങളില്‍ ശക്തമായി പ്രതികരിക്കുക തന്നെ വേണം.

പ്രീയപ്പെട്ട പെണ്‍കുട്ടികളെ നിങ്ങള്‍ക്ക് വേണ്ടിയാണ് എഴുതുന്നത്‌ .ധൈര്യത്തോടെ മുന്നോട്ട് പോകൂ .ഇത്തരം തുറന്നു പറച്ചിലുകള്‍ പലരുടെയും മുഖം മൂടികള്‍ കീറി പുറത്തു വരട്ടെ അവരിലെ കാടത്തം .

shortlink

Related Articles

Post Your Comments

Related Articles


Back to top button