Latest NewsKeralaNewsCrime

സ്ത്രീപീഡനം : രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

ഭർത്താവില്ലാത്ത ദിവസം രാത്രി വീട്ടിലെത്തി വാതിൽ തകർത്ത് അകത്തു കടന്ന ബാബുരാജ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു

കോഴിക്കോട് : വടകരയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. വടകര മണീയൂർ മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, പ്രവർത്തകനായ ലിജീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തിയാണ് മാനഭംഗപ്പെടുത്തിയതെന്ന് വടകര സർക്കിൾ ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ യുവതി പറയുന്നു.

മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു സംഭവം. ഭർത്താവില്ലാത്ത ദിവസം രാത്രി വീട്ടിലെത്തി വാതിൽ തകർത്ത് അകത്തു കടന്ന ബാബുരാജ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. ഇതിന് ശേഷമാണ് ലിജീഷ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലിജീഷ് യുവതിയെ പീഡിപ്പിച്ചത്. പിന്നീട് സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടായി.

Read Also  :  മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത പൊലീസുകാരെ തല്ലിച്ചതച്ച് യുവാക്കൾ

ഇതിന് പാർട്ടിയുടെ ജില്ലാ നേതൃത്വം അടക്കം ഇടപെട്ടെങ്കിലും പരാതിക്കാരി ഉറച്ചു നിൽക്കുകയായിരുന്നു. പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ പ്രശ്നവുമായി ബന്ധപെട്ട് നിരവധി തവണ മധ്യസ്ഥ ചർച്ചകൾ നടത്തുകയും നിരവധി ഓഫറുകൾ നൽകുകയും ചെയ്‌തെങ്കിലും യുവതി ഇതെല്ലാം നിരസിക്കുകയായിരുന്നു . ഇതിന് പിന്നാലെ പാർട്ടി അണികളും പരാതിക്കാർക്കെതിരെ രംഗത്ത് വന്നിരുന്നു . ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button