ന്യൂഡൽഹി : സ്ത്രീകൾക്കെതിരായ അതിക്രമം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നടപടിയുമായി കേന്ദ്രസർക്കാർ. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വൈകിയാൽ കുടുംബാംഗങ്ങളിൽ നിന്നും കാരണം തേടണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി. പാർലമെന്റ് സമിതിയുടെ നിർദ്ദേശപ്രകാരമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്.
കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലുള്ള കാലതാമസം പലകേസുകളിലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കുറ്റവാളികളെ അടക്കം കണ്ടെത്താനും നിയമനപടി സ്വീകരിക്കാനും പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് പുതിയ നിർദ്ദേശമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
Read Also : വണ്‍പ്ലസിന്റെ നോര്‍ഡ് 2 സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയിൽ അവതരിപ്പിച്ചു
കേസ് റിപ്പോർട്ട് ചെയ്യാൻ വൈകിയതിന്റെ കാരണം കുടുംബത്തോട് തിരിക്കുക മാത്രമല്ല ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. കാരണങ്ങൾ രേഖപ്പെടുത്താനായി ഒരു പോർട്ടലും കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകും. ഇതിന് പുറമെ പല നഗരങ്ങളിലും ക്രൈം സ്‌പോട്ടുകളുണ്ട്. ഇത്തരം സ്‌പോട്ടുകൾ കണ്ടെത്തി സുരക്ഷ വർദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു.
Post Your Comments