ഒരു ദിവസം എത്ര സമയം ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും നാം ചിലവഴിക്കാറുണ്ടെന്ന് ചിന്തിക്കാത്തവർ ചുരുക്കമായിരിക്കും. അത് അറിയാനും എത്രത്തോളം നമ്മുടെ സമയത്തെ സോഷ്യൽ മീഡിയ സൈറ്റുകൾ കവർന്നെടുക്കുന്നു എന്നറിയാൻ പലർക്കും ആകാംഷ ഉണ്ടാകും. ഇതിന് വിരാമമിട്ട് പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫേസ്ബുക്. പുതിയ പതിപ്പിലാണ് ഉപഭോക്താവ് എത്ര സമയം ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ചിലവഴിച്ചു എന്നറിയാൻ സംവിധാനം കൊണ്ട് വരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റ പതിപ്പുകളിലാണ് ഇപ്പോൾ ഈ സംവിധാനം ലഭ്യമാകുക. ഉടനെ തന്നെ ഇത് എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകുമെന്നാണ് ഫേസ്ബുക് അറിയിച്ചത്. എങ്ങനെയാണ് ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും നമ്മൾ ചിലവഴിച്ച സമയം അറിയുക എന്ന് നോക്കാം.
ഫേസ്ബുക്
1. നിങ്ങളുടെ സ്മാർട്ഫോണിൽ ഫേസ്ബുക് ആപ്പ് തുറക്കുക
2. സെറ്റിംഗ്സ് പേജ് തുറക്കുക
3. അവിടെ കാണുന്ന ‘യുവർ ടൈം’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
4. ഇവിടെ നിങ്ങൾക്ക് മൊബൈലിൽ നിങ്ങൾ ഫേസ്ബുക് ഉപയോഗിച്ച സമയം ബാർ ഗ്രാഫ് രൂപത്തിൽ കാണാൻ കഴിയും.
5. അതാത് ദിവസത്തെ ഉപയോഗ സമയം അറിയാൻ ആ ദിവസം രേഖപ്പെടുത്തിയ ബാർ ഗ്രാഫിൽ ക്ലിക്ക് ചെയ്താൽ മതിയാകും.
6. ഇവിടെ നിങ്ങൾക്ക് ഉപയോഗം നിയന്ത്രിക്കാൻ എത്ര സമയം ഉപയോഗിക്കണം എന്നുള്ള റിമൈൻഡർ സെറ്റ് ചെയ്യാനും ഫേസ്ബുക്കിന്റെ പുതിയ സംവിധാനം സഹായിക്കുന്നു.
ഇൻസ്റ്റാഗ്രാം
1. നിങ്ങളുടെ സ്മാർട്ഫോണിൽ ഇൻസ്റ്റാഗ്രാം ആപ്പ് തുറക്കുക
2. സെറ്റിംഗ്സ് പേജ് തുറക്കുക
3. അവിടെ കാണുന്ന ‘യുവർ ആക്ടിവിറ്റി’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
4. ഫേസ്ബുക്കിലെ പോലെ തന്നെ ഇവിടെ നിങ്ങൾക്ക് മൊബൈലിൽ നിങ്ങൾ ഫേസ്ബുക് ഉപയോഗിച്ച സമയം ബാർ ഗ്രാഫ് രൂപത്തിൽ കാണാൻ കഴിയും.
5. അതാത് ദിവസത്തെ ഉപയോഗ സമയം അറിയാൻ ആ ദിവസം രേഖപ്പെടുത്തിയ ബാർ ഗ്രാഫിൽ ക്ലിക്ക് ചെയ്താൽ മതിയാകും.
6. ഇവിടെ നിങ്ങൾക്ക് ഉപയോഗം നിയന്ത്രിക്കാൻ എത്ര സമയം ഉപയോഗിക്കണം എന്നുള്ള റിമൈൻഡർ സെറ്റ് ചെയ്യാനും ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നു.
Post Your Comments