തിരുവനന്തപുരം: സംസ്ഥാനത്തിന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അനുവദിക്കാത്ത കേന്ദ്ര നിലപാടിനെതിരെ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. കേന്ദ്രത്തിന്റെ നിലപാട് ഖേദകരമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ലെന്ന് വെള്ളിയാഴ്ചയാണ് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കിയത്. എന്നാൽ കേരളത്തെ പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.
ASO READ:ആശുപത്രി പേവാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ലോക്സഭയില്‍ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനെതിരെ തരൂരും രംഗത്തെത്തിയിരുന്നു. കേരളത്തിലെ ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് തരൂര്‍ പ്രതികരിച്ചു. സംസ്ഥാനത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്ര നിലപാടിനെതിരെ നിരവധി പേർ വിയോജിപ്പ് അറിയിച്ചിരുന്നു.
Post Your Comments