മഞ്ചേരി : ബസുകള്‍ കൂട്ടിയിടിച്ച് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മരത്താണി വളവില്‍വെച്ച് മുണ്ടേരി -മഞ്ചേരി സിടിഎസ് ബസും മഞ്ചേരി-വഴിക്കടവിലേക്ക് പോവുകയായിരുന്ന പയ്യങ്ങാടി ബസും കൂട്ടിയിടിച്ച് മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 53പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
നിലമ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിനകത്ത് തെറിച്ചുവീണും ചില്ലുകള്‍ തറച്ചും സീറ്റിലിടിച്ചുമാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. അപകടത്തെതുടര്‍ന്ന് നിലമ്പൂർ റൂട്ടില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ചാണ് ബസുകള്‍ നീക്കം ചെയ്തത്.
Also read : സൗദിയിൽ വാഹനാപകടം : രണ്ടു പ്രവാസികൾ മരിച്ചു
Leave a Comment