പ്രീസീസണ് ടൂറിനായി സ്പെയിനില്‍ ഉള്ള ബെംഗളൂരു എഫ് സിക്ക് ആദ്യ മത്സരത്തില്‍ തന്നെ പരാജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ സഗുന്റീനോ ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. സബ്സ്റ്റിട്യൂട്ടായി ഇറങ്ങി ഭൂട്ടാന് താരം ചെഞ്ചോ ബെംഗളൂരുവിനായി അരങ്ങേറി. മലയാളി താരം റിനോ 78 മിനുട്ടോളം കളിച്ചു.
Also Read : ലാലിഗ വേള്‍ഡ് പ്രീസീസണ് ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി
സുനില്‍ ഛേത്രി, ഉദാന്ത, മലയാളി താരം റിനോ ആന്റോ എന്നിവര്‍ ബെംഗളൂരു എഫ് സിക്കായി ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു. 53ആം മിനുറ്റില്‍ ദിമാസ് ദെല്ഗാഡീയിലൂടെ ബെംഗളൂരു സമനില പിടിച്ചു. ആ സമനില 84ആം മിനുട്ട് വരെ നീണ്ടു നിന്നു. കളിയുടെ 84ആം മിനുട്ട് വരെ ബെംഗളൂരു എഫ് സി സ്പാനിഷ് ടീമിനെ 1-1 എന്ന നിലയില്‍ സമനിലയില്‍ പിടിച്ചിരുന്നു.
Post Your Comments