ദുബായ്: 18.75 കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ് ലഭിച്ച സന്തോഷത്തിലാണ് കുണ്ടറ സ്വദേശി സൈമൺ. ഇത് എന്റെ രണ്ടാമത്തെ ഭാഗ്യമാണെന്നാണ് സൈമൺ വ്യക്തമാക്കുന്നത്. ആദ്യഭാഗ്യം 20 കൊല്ലം മുൻപാണുണ്ടായത്. കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടർമാർ വിധിച്ച സങ്കടത്തിൽ ഇരിക്കുമ്പോഴാണ് തനിക്ക് ഇരട്ടക്കുട്ടികൾ പിറന്നതെന്നും അദ്ദേഹം പറയുന്നു.
Read also: ഭാര്യയെ നഷ്ടപ്പെട്ട മലയാളിയ്ക്ക് അബുദാബിയിലെ നറുക്കെടുപ്പില്‍ അടിച്ചത് കോടികള്‍
13 വർഷം മുൻപാണ് സൈമൺ ദുബായിലെത്തിയത്. കുണ്ടറയിൽ റസ്റ്ററന്റ് നടത്തി പരാജിതനായപ്പോഴാണ് ദുബായ് യാത്ര തുണയായത്. എന്നാൽ രണ്ടുവർഷം മുൻപാണ് ദുബായിൽ അവധിയാഘോഷിക്കാൻ മൂന്നുമക്കൾക്കൊപ്പം എത്തിയ ഭാര്യ സുമി (ജോസി) പൊടുന്നനെ അസുഖബാധിതയായി വിട്ടുപിരിഞ്ഞതോടെ സൈമണും കുടുംബത്തിനും അത് തീരാവേദനയായി.
സാമ്പത്തികമായി ഞെരുങ്ങിയിരിക്കുന്ന സമയത്താണ് സൈമണെ തേടി ഭാഗ്യമെത്തിയത്. ഓൺലൈൻ വഴി വാങ്ങിയ 41614 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 18 കോടി 75 ലക്ഷം രൂപ സമ്മാനം ലഭിച്ചത്. വിജയി ആണെന്നറിയിച്ചു ഫോൺ വന്നപ്പോൾ ആദ്യം വിശ്വസിച്ചില്ലെന്നും ബിസിനസ് വിപുലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ദുരിതം മൂലം കഷ്ടപ്പെടുന്ന രണ്ട് പേരെ സഹായിക്കുമെന്നും സൈമൺ വ്യക്തമാക്കുന്നു.
Post Your Comments