അബുദാബി : വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയെ നഷ്ടപ്പെട്ട മലയാളിയ്ക്കാണ് ഇത്തവണ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം തെളിഞ്ഞത്. കുണ്ടറ സ്വദേശി വാഴപ്പള്ളി യോഹന്നാന് സൈമണിനാണ് അബുദാബി ബിഗ് ടിക്കറ്റ് റാഫിളില്‍ പതിനെട്ടേ മുക്കാല്‍ കോടി രൂപ (പത്തു ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു നറുക്കെടുപ്പ്.
read also : ഇതാണ് ആ ഫാമിലി, അബുദാബിയില്‍ 12.7 കോടി ലോട്ടറിയടിച്ച മലയാളി കുടുംബം
ഓണ്‍ലൈന്‍ വഴി യോഹന്നാന് വാങ്ങിയ 041614 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ഇത്രയും തുക സമ്മാനമായി ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നു യോഹന്നാന് പ്രതികരിച്ചു. നറുക്കെടുപ്പില്‍ വിജയികളായ ആദ്യ പത്തുപേരില്‍ ഒന്‍പതു പേരും ഇന്ത്യക്കാരാണ്. ഫിലിപ്പീന് സ്വദേശിക്കാണ് ലാന്‍ഡ്റോവര്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്.
ഇരട്ടകളായ മക്കള്‍ അബിയും എബിയും ദുബായില്‍ത്തന്നെ ഫാബ് ലാബിലാണ് ജോലി ചെയ്യുന്നത്. ഇളയ മകന് ആല്‍ബി ചങ്ങനാശ്ശേരി ഗുഡ് ഷെപ്പേഡ് സ്കൂളില്‍ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്
Post Your Comments