
ദുബായ് : കോവിഡ് കാലത്തെ ഭാഗ്യം, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയർ നറുക്കെടുപ്പിൽ കോടികളുടെ ഒന്നാം സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസിയും സുഹൃത്തുക്കളും . ദുബായിൽ താമസിക്കുന്ന നാഗ്പൂർ സ്വദേശി രാഹുൽ സങ്കോല(41)യ്ക്കും 9 ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഉൾപ്പെടെ 10 സുഹൃത്തുക്കൾക്കുമാണ് 0226 നമ്പർ ടിക്കറ്റിലൂടെ ഏഴ് കോടിയിലേറെ രൂപയുടെ (10 ലക്ഷം ഡോളർ) സമ്മാനം ലഭിച്ചത്.
അഞ്ച് വർഷമായി ദുബായിലുള്ള രാഹുൽ ജബൽ അലി ഫ്രീസോണിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഇത്തരമൊരു സന്തോഷവാർത്തയ്ക്ക് കാത്തിരിക്കുകയായിരുന്നു. വായ്പകൾ തിരിച്ചടക്കാനും നാട്ടിലുള്ള കുടുംബത്തെ സഹായിക്കാനും പണം ഉപയോഗിക്കുമെന്ന് രാഹുൽ പറഞ്ഞു. ഇദ്ദേഹവും സുഹൃത്തുക്കളും നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന 166–ാമത്തെ ഇന്ത്യക്കാരനാണ് രാഹുൽ.
Post Your Comments