മെക്സിക്കോ സിറ്റി: വീടിനുള്ളില്‍ 11 പേര് വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. മെക്സിക്കോയിലെ ചിഹുവഹുവയിലാണ് ഈ കൂട്ടക്കൊലപാതകം നടന്നത്. മൂന്നു സ്ത്രീകളും എട്ട് പുരുഷന്മാരുമാണ് മരിച്ചത്. ഇവരുടെ കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു. ആള്‍താമസമില്ലാത്ത വീട് പതിവായി പാര്‍ട്ടികള്‍ക്ക് വിട്ടു കൊടുത്തിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കൊലപാതകത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.
ALSO READ: സഹോദരിമാര്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍: ബലാത്സംഗക്കൊലയെന്ന് സംശയം
Post Your Comments