കുറഞ്ഞ വിലയിൽ കിടിലൻ 4ജി ഫീച്ചര്‍ ഫോണുമായി ഷവോമി. ക്വിന്‍ എഐ എന്ന് പേരിട്ടിരിക്കുന്ന ഫോൺ ചൈനയിൽ മാത്രമാണ് അവതരിപ്പിച്ചത് 4ജി എല്‍ടിഇ, വിഒ എല്‍ടിഇ, സവിശേഷതകളോടെ എത്തുന്ന ഫോണിന് 2.8 ഇഞ്ച് കളര്‍ ഡിസ്പ്ളേയില്‍320 x 240 പിക്സല്‍ റെസല്യൂഷന്‍ ആണുള്ളത്. 1.3 ജിഗാ ഹെഡ്സ് പ്രോസസര്‍ 256 എംബി റാമും 512 എംബി മെമ്മറിയും വാഗ്ദാനം ചെയുന്നു. 17 ഭാഷകളിലേക്ക് തല്‍സമയ വിവര്‍ത്തനം,യൂണിവേഴ്സല്‍ ഇന്‍ഫ്രാറെഡ് റിമോട്ട് കണ്ട്രോള്,ചാര്‍ജുചെയ്യുന്നതിനും ഡാറ്റ സമന്വയിപ്പിക്കുന്നതിനുമായി USB ടൈപ്പ് സി പോര്‍ട്ട്, AC3 1511 സ്പീക്കറും 3.5 എംഎം ഓഡിയോ ജാക്ക്, 1480 mAh ബാറ്ററി , Android OS അടിസ്ഥാനമാക്കിയ മോക്കര്‍ 5 OS എന്നിവയാണ് പ്രധാന പ്രത്യേകത.
രണ്ടു സിം കാർഡ് സ്ലോട്ട് ഉണ്ട് രണ്ടിലും സിം കാര്‍ഡുകള്‍ അല്ലെങ്കിൽ ഒന്നില്‍ സിം കാര്‍ഡും ഒന്നില്‍ മെമ്മറി കാര്‍ഡും ഇട്ടും ഉപയോഗിക്കാവുന്ന ഫോണിന് 199 യുവാന്‍ (ഏകദേശം 2000 രൂപ) ആണ് ചൈനയിലെ വില. 2ജി മാത്രം പിന്തുണയ്ക്കുന്ന ഒരു വേരിയന്റ് ഇതോടൊപ്പം അവതരിപ്പിച്ചു. MediaTek MT6260A ARM Cortex A7 പ്രോസസറില്‍ 8 എംബി റാമില്‍ 16 എംബി മെമ്മറിയാകും ഈ മോഡലിന് ഉണ്ടാവുക. ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്ന ഈ ഫോണിന് ജിയോഫോൺ ആയിരിക്കു മുഖ്യ എതിരാളി.
Also read : കറുപ്പഴകില്‍ വെസ്പ നോട്ട് 125 സി സി മോഡല്‍ വിപണിയിലെത്തി
Post Your Comments