Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

നിങ്ങളടക്കം മുഖ്യധാരയില്‍ നില്‍ക്കുന്ന പലരുടേയും തുടക്കം സെക്‌സ് വര്‍ക്കിലൂടെ തന്നെയായിരുന്നു; ‘സര്‍ജറി കഴിഞ്ഞ് ഫിലിം സ്റ്റാറായപ്പോള്‍ മാത്രമാണ് ഈ കാണുന്ന പ്രിവിലേജ് ഉണ്ടായത്; അഞ്ജലി അമീറിനെതിരെ സൂര്യ ഇഷാന്‍

അതിന് മുന്‍പ് അവര്‍ എങ്ങനെ ആയിരുന്നു എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കണം

നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ അഞ്ജലി അമീര്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിച്ച് സൂര്യ ഇഷാന്‍. ക്രോസ്സ് ഡ്രസ്സിങ് നടത്തി ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് പറഞ്ഞ് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലുണ്ടെന്നും കാശ് ആഗ്രഹിക്കുന്നവരാണ് വസ്ത്രം മാറി രാത്രി റോഡിലേക്ക് എത്തുന്നതെന്നും സെക്‌സ് വര്‍ക്കിനെ പിന്തുണയ്ക്കാനാകില്ലെന്നും അഞ്ജലി ഷോയില്‍ പറഞ്ഞിരുന്നു. ഇതിനെയാണ് സൂര്യ ഇഷാൻ ശക്തമായ രീതിയിൽ വിമർശിച്ചത്.

‘സര്‍ജറി കഴിഞ്ഞ് ഫിലിം സ്റ്റാറായ ശേഷമാണ് അഞ്ജലിക്ക് പ്രിവിലേജുകള്‍ ലഭിച്ചത്. അതിന് മുന്‍പ് അവര്‍ എന്തായിരുന്നുവെന്ന് ഓര്‍ക്കണം. സെക്സ് വര്‍ക്കിനെ മോശമായി കാണുന്ന അഞ്ജലി മനസ്സിലാക്കണം നിങ്ങള്‍ അടക്കമുള്ള ഇന്ന് മുഖ്യധാരയില്‍ നില്‍ക്കുന്ന പലരുടെയും തുടക്കം സെക്സ് വര്‍ക്കിലൂടെ തന്നെയായിരുന്നു’ സൂര്യ പറയുന്നു.

ALSO READ: വെറുതെ ലൈംഗികത്തൊഴിലിന് ഇറങ്ങിയവരല്ല ട്രാന്‍സ്‍ജെന്‍ഡറുകള്‍: അഞ്ജലി അമീറിനെതിരെ ശീതള്‍ ശ്യാം

സൂര്യ ഇഷാന്റെ ഫേസ്‌ബുക്ക് കുറിപ്പ്

കഴിഞ്ഞ Big Boss പരിപാടി കാണുവാന്‍ ഇടയായി. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ മുഴുവന്‍ അപമാനിക്കുന്ന രീതിയിലും സമൂഹത്തില്‍ തെറ്റിധാരണ വരുത്തുന്ന രീതിയിലുമാണ് അഞ്ജലി അമീര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ പ്രകടനം. ട്രാന്‍സ്‌ജെന്‍ഡര്‍സില്‍ ഫേക്ക് ആളുകള്‍ കുറെ ഉണ്ടെന്നും അവര്‍ സൗത്ത് പാലത്തിനടിയില്‍ സെക്‌സ് വര്‍ക്ക് ചെയ്തു കാശ് ഉണ്ടാക്കുന്നത് ജീവിക്കാന്‍ വേണ്ടിയല്ല മറിച്ചു ധനികര്‍ ആവാന്‍ വേണ്ടി ആണെന്നുമായിരുന്നു നിലപാട്. എന്താണ് ഈ ‘ഫേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍’?. പണ്ട് വീട്ടില്‍ നിന്നും ഇറങ്ങി പോയ അഞ്ജലിയെ സ്വയം അവര്‍ ഫേക്ക് എന്ന് വിളിക്കുമോ?

സര്‍ജറി എല്ലാം കഴിഞ്ഞ് ഒരു ഫിലിം സ്റ്റാര്‍ ആയപ്പോള്‍ മാത്രമാണ് ഈ കാണുന്ന പ്രിവിലേജ് മുഴുവന്‍ അവര്‍ക്കു ഉണ്ടായത്. അതിന് മുന്‍പ് അവര്‍ എങ്ങനെ ആയിരുന്നു എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കണം. വന്ന വഴി മറക്കുന്ന അഞ്ജലി ഒന്ന് ഓര്‍ക്കണം ഇന്ന് ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന പ്രിവിലേജുകള്‍ക്കു ഒരു ഭൂതകാലം ഉണ്ടായിരുന്നു. സെക്‌സ് വര്‍ക്കിനെ മോശമായി കാണുന്ന അഞ്ജലി മനസ്സിലാക്കണം നിങ്ങള്‍ അടക്കമുള്ള ഇന്ന് മുഖ്യധാരയില്‍ നില്‍ക്കുന്ന പലരുടെയും തുടക്കം സെക്‌സ് വര്‍ക്കിലൂടെ തന്നെയായിരുന്നു എന്ന്. സെക്‌സ് വര്‍ക്കിനെ ഒരിക്കലും ഞാന്‍ പ്രൊമോട്ട് ചെയ്യുകയല്ല മറിച്ചു ഫേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍സ് സെക്‌സ് വര്‍ക്ക് ചെയ്തു കാശ് ഉണ്ടാക്കുന്നു എന്ന നിങ്ങളുടെ നിലപാടിനോടുള്ള പുച്ഛം ആണ് ഉദ്ദേശിക്കുന്നത്.

സന ഒരു സോഷ്യല്‍ ആക്റ്റിവിസ്റ്റ് ആണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അല്ല. അവര്‍ LGBTIQ, സ്ത്രീകള്‍, ദളിതര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എന്നത് പോലും മനസ്സിലാ?ക്കാനുള്ള വിവരം അഞ്ജലിക്ക് ഇല്ലാതെ പോയി. മണ്ടത്തരം പറയുമ്ബോള്‍ സന അത് കറക്റ്റ് ചെയ്യാന്‍ നോക്കുന്നുണ്ട്.അതിനോട് പുച്ഛം പ്രകടിപ്പിച്ച നിങ്ങളോടാണ് എനിക്ക് ഇപ്പോള്‍ പുച്ഛം.നിങ്ങള്‍ കമ്മ്യൂണിറ്റിയുടെ ഇടയിലേക്ക് തന്നെയാണ് വരാന്‍ പോകുന്നതെന്ന് ഓര്‍ക്കുക.ട്രാന്‍സ്‌ജെന്‍ര്‍ വ്യക്തികളെ ഒന്നടങ്കം വ്യക്തിഹത്യ ചെയ്ത അഞ്ജലി നിലപാട് മാറ്റുകതന്നെ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button