തിരുവനന്തപുരം: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച് പുറത്തുവന്നതിന് ശേഷം ചിലര്‍ തന്നെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് നടി രമ്യാ നമ്പീശൻ. സിനിമയിലെ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാനും ചിലര്‍ ശ്രമിക്കുന്നതായും ഇവർ പറയുന്നു. സംഘടനയുടെ ഭാഗത്ത് നിന്നും ഉത്തരവാദിത്തപരമല്ലാത്ത തീരുമാനങ്ങൾ ഉണ്ടായപ്പോഴാണ് രാജിവച്ചതെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
Also Read: അമ്മയിലെ വനിത അംഗങ്ങളുടെ പിന്തുണ തനിക്ക് വേണ്ടെന്ന് ആക്രമണത്തിനിരയായ നടി
സിനിമാ മേഖലയില്‍ വനിതകൾ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അത് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും തങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്ന് ഓരോ വേദിയിലും പറയേണ്ടി വരുന്നത് ഗതികേടാണെന്നും രമ്യാ നമ്പീശൻ കൂട്ടിച്ചേർത്തു. സിനിമയിലെ വനിതാക്കൂട്ടായ്‌മയായ ഡബ്ല്യൂ.സി.സി പുരുഷന്മാര്‍ക്ക് എതിരെയുള്ള സംഘടനയല്ലന്നും അമ്മയിലെ ഭാരവാഹികളുമായി ഈ മാസം ഏഴിന് തന്നെ ചര്‍ച്ച നടക്കുമെന്നും രമ്യ വ്യക്തമാക്കി.
Post Your Comments