Latest NewsKerala

അമ്മയിലെ വനിത അംഗങ്ങളുടെ പിന്തുണ തനിക്ക് വേണ്ടെന്ന് ആക്രമണത്തിനിരയായ നടി

കൊച്ചി : അമ്മ സംഘടനയിലെ വനിത അംഗങ്ങളുടെ പിന്തുണ തനിക്ക് വേണ്ടെന്ന് ആക്രമണത്തിനിരയായ നടി. അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്‍ അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണ്‍ കുട്ടിയും ഹണിറോസും കക്ഷി ചേരുന്നതിനെ എതിര്‍ത്താണ് അവര്‍ രംഗത്തുവന്നത്. താന്‍ നിലവില്‍ അമ്മയില്‍ അംഗമല്ലെന്നും സംഘടനയിലെ വനിതാ അംഗങ്ങളുടെ പിന്തുണ കേസില്‍ വേണ്ടെന്നും നടി പറഞ്ഞു.

read also : നടിയെ ആക്രമിച്ച കേസ് : അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം : പള്‍സര്‍ സുനി കേസിലെ ഒരു ചെറിയ കണ്ണി മാത്രം

കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് രചനയും ഹണി റോസും തീരുമാനിച്ചിരുന്നത്. നടി അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്നും തൃശൂരിലേക്ക് വിചാരണ മാറ്റണമെന്നു മായിരുന്നു കക്ഷി ചേര്‍ന്ന നടിമാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button