പാലക്കാട്: ക്ഷേത്രക്കുളത്തില്‍ സുരക്ഷാ ജീവനക്കാരൻ മരിച്ച നിലയിൽ കണ്ടെത്തി. മണപ്പുള്ളിക്കാവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പാലക്കാട് പുത്തൂര്‍ സ്വദേശി ഗോപാലന്റെ മൃതദേഹമാണ് ഇന്ന് പുലർച്ചെ ക്ഷേത്രത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ ഇദ്ദേഹം ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ALSO READ: അലമാരയില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം; ദുരൂഹ സംഭവം ഇങ്ങനെ
Post Your Comments