ഹൈദരാബാദ്: ഹൈദരാബാദിലെ സ്‌കൂളില്‍ സ്റ്റേജിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്കേറ്റു.സ്റ്റേജില്‍ വിദ്യാര്‍ഥികള്‍ കരാട്ടെ പരിശീലിക്കുന്നതിനിടെയാണ് മേല്‍ക്കൂര തകര്‍ന്നു വീണത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളായ മണികീര്‍ത്തന (9), ചന്ദന (8) എന്നിവരാണ് മരിച്ചത്.
ഹൈദരാബാദിലെ കുക്കട് പള്ളിയിലെ ന്യൂ സെഞ്ചുറി സ്‌കൂളില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. പരിക്കേറ്റവരെ കുക്കട് പള്ളിയിലെ അനുപമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Post Your Comments