പിറവം : ജോലി ചെയ്യുന്നതിനിടയിൽ ട്രെയിൻ തട്ടി ട്രക്ക്മാൻ മരിച്ചു.രാജസ്ഥാന് സ്വദേശി വിജയ്സിങ് മീണയെയാണ് (34) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 6 :30 നാണ് വിജയ്സിങിനെ ട്രെയിൻ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
Read also:മദ്യലഹരിയില്‍ തമ്മിലടിച്ചതിനെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു
പുലർച്ചെ നാലുമണിക്ക് പിറവം റോഡില്‍ നിന്ന് എറണാകുളം ലൈനിലേക്ക് ജോലിയുടെ ഭാഗമായുള്ള ബുക്ക് കൈമാറുന്നതിന് പോയതാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. റെയില്‍വേ ക്വാര്‍ട്ടേസിലാണ് താമസിച്ചിരുന്നത്. ഭാര്യ: മോസമ്മി മീണ. രണ്ട് മക്കളുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
Post Your Comments