വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയില്‍ പുതിയ തീരുമാനങ്ങളുമായി പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വധശിക്ഷ മേലില്‍ സ്വീകാര്യമല്ലെന്നും ലോകത്തെല്ലായിടത്തും അതില്ലാതാക്കാന്‍ കത്തോലിക്കാ സഭ പരിശ്രമിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രഖ്യാപിച്ചു. സഭയുടെ മതപഠനത്തില്‍ പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വധശിക്ഷയ്ക്ക് എതിരായ സഭയുടെ നിലപാട് പോപ് ജോണ്‍ പോള്‍ രണ്ടാമന്റെ കാലം മുതല്‍ ഉണ്ടായിരുന്നതാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമി ബെനഡിക്ട് 16ാമനും 2011 നവംബറില്‍ പുറപ്പെടുവിച്ച ഒരു രേഖയില്‍ വധശിക്ഷ ഇല്ലാതാക്കാന്‍ എല്ലാ ശ്രമവും നടത്തണമെന്ന് സമൂഹ നേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
Post Your Comments