കൊച്ചി: സമൂഹമാധ്യമത്തില്‍ ഹനാനെ അവഹേളിച്ച് പ്രചാരണം നടത്തിയ ഒരാള്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുല്‍ റൗഫാണു പിടിയിലായത്. ഇതോടെ ഹനാനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ചങ്ങനാശേരി സ്വദേശി പ്രശാന്ത്, ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍, കൊല്ലം സ്വദേശി സിയാദ്, അടിമാലി സ്വദേശി ബേസില്‍ എന്നിവരാണ് സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായവര്‍. കേസില്‍ 24 സൈബര്‍ കുറ്റവാളികളുടെ പട്ടികയാണ് അന്വേഷണസംഘത്തിന്റെ കൈവശമുള്ളത്.
Read Also : സൈബർ ആക്രമണം നേരിട്ട; ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി
ഹനാനെ അവഹേളിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു.
Post Your Comments