ആംസ്റ്റൾവീൻ: നെതര്‍ലാണ്ട്സിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഏകദിന വിജയം കുറിച്ച് നേപ്പാള്‍. ഇന്ന് നടന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 48.5 ഓവറില്‍ 216 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. നെതര്‍ലാണ്ട്സിനു വേണ്ടി ഫാസ്റ്റ് ബൗളർ ഫ്രെഡ് ക്ലാസ്സെന്‍ മൂന്ന് വിക്കറ്റ് നേടി.
Also Read: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; സൈനയ്ക്ക് പിന്നാലെ പ്രണീതും ക്വാർട്ടറിൽ പുറത്ത്
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാണ്ട്സിനെ നേപ്പാള്‍ തങ്ങളുടെ മികച്ച ബൗളിങ്ങിലൂടെ 50 ഓവറില്‍ 215 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു . അവസാന പന്തില്‍ ഒരു വിക്കറ്റ് കൈവശമുള്ളപ്പോള്‍ രണ്ട് റണ്‍സായിരുന്നു നെതര്‍ലാണ്ട്സിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാൽ അവസാന പന്തിൽ റൺസിനായി ഓടിയ നെതെർലാൻഡ് ബാറ്സ്മാന്മാർക്ക് പിഴക്കുകയും റനൗട് ആകുകയുമായിരുന്നു. അങ്ങനെ ഒരു റണ്‍സിന്റെ ചരിത്ര വിജയം നേപ്പാള്‍ സ്വന്തമാക്കുകയായിരുന്നു.
നേപ്പാളിന് വേണ്ടി 61 റൺസും ഒരു വിക്കറ്റും നേടിയ സോംപാൽ കാമിയാണ് കളിയിലെ കേമൻ
Post Your Comments