Latest NewsKeralaUncategorized

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; മുന്നറിയിപ്പുമായി അധികൃതര്‍

പാലക്കാട്: സംസ്ഥാനത്ത് മഴ ശക്തമായാല്‍ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ മുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുഴയിലേക്ക് ഒഴുക്കിതുടങ്ങും. ട്ടറുകള്‍ ഒമ്പത് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്നാണ് അറിയിച്ചത്. ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ ഭാരതപ്പുഴയിലും കല്‍പാത്തിപ്പുഴയിലും ജലനിരപ്പ് ഉയരുന്നതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Also Read : നാലുവർഷങ്ങൾക്ക് ശേഷം മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു

ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും കഴിഞ്ഞദിവസം തുറന്നിരുന്നു. 115.06 മീറ്റര്‍ പരമാവധി നിരപ്പുള്ള ഡാമില്‍ നിലവില്‍ 115 മീറ്ററാണു ജലനിരപ്പ്. നാലുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതാണ് ഷട്ടറുകള്‍ തുറക്കാന്‍ കാരണം. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ സുരക്ഷാ മുന്നൊരുക്കങ്ങളെല്ലാം നടത്തിയിട്ടുണ്ട്. ഡാമിന്റെ സമീപം നിന്ന് സെല്‍ഫിയെടുക്കാന്‍ പാടില്ല, തൂക്കുപാലത്തില്‍ കയറാന്‍ പാടില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഡാം അധികൃതര്‍ മുമ്പോട്ട് വച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button