പാലക്കാട് : നാലുവർഷങ്ങൾക്ക് ശേഷം മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡാമിലെ ജലനിരപ്പ് ഉയർന്നതാണ് ഷട്ടറുകൾ തുറക്കാൻ കാരണം. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ സുരക്ഷാ മുന്നൊരുക്കങ്ങളെല്ലാം നടത്തിയിട്ടുണ്ട്. ഡാമിന്റെ സമീപം നിന്ന് സെൽഫിയെടുക്കാൻ പാടില്ല, തൂക്കുപാലത്തിൽ കയറാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ ഡാം അധികൃതർ മുമ്പോട്ട് വച്ചിട്ടുണ്ട്. ഇതുവരെ രണ്ട് ഷട്ടറുകൾ തുറന്നു. ഇനിയും കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments