ഗാന്ധിനഗർ: നവമാധ്യമങ്ങളിലൂടെ ചലഞ്ചുകള്‍ പ്രത്യക്ഷപ്പെടുന്നത് ഇപ്പോൾ പതിവാണ്. ഫിറ്റ്നസ് ചലഞ്ച് പോലെ ചിലതൊക്കെ നല്ല ഉദ്ദേശ്യത്തോടെയുള്ളതാണെങ്കിലും ഒട്ടുമിക്കതും അപകടത്തിന് ഏറെ സാധ്യതയുള്ളവയാണ്. ഇത്തരത്തിൽ ഏറ്റവും ഒടുവില്‍ ആളുകള്‍ ഏറ്റെടുത്തിരിക്കുന്ന ചലഞ്ചാണ് കീ കീ ചലഞ്ച്.
സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് പുറത്ത് ചാടി ഡാന്‍സ് ചെയ്ത് തിരികെ വീണ്ടും വാഹനത്തില്‍ പ്രവേശിക്കുന്നതാണ് കീകീ ഡാന്‍സ് ചലഞ്ച്. കീകീ ചലഞ്ച് ഏറ്റെടുത്ത് ആളുകള്‍ അപകടങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ മിക്ക രാജ്യങ്ങളിലെയും പോലീസ് ഇതിന് വിലക്കേര്‍പ്പെടുത്തുകയുണ്ടായി. ഇന്ത്യയിലും പല സംസ്ഥാന പോലീസുകൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
ഇപ്പോൾ ഈ ചലഞ്ചിനെതിരെ ഗുജറാത്തി പോലീസ് ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. ഗുജറാത്തിലെ ഒരു വീട്ടമ്മയാണ് ഇതിന് കാരണം.അടുത്ത ദിവസങ്ങളില്‍ ഒരു കോമഡി ചാനല്‍ വഴി പ്രചരിച്ച വീഡിയോയിൽ വീട്ടമ്മ കീകീ ചലഞ്ച് നടത്തിയിരുന്ന വാഹനം പതിയെ നീങ്ങി പുറകില്‍ വന്നിരുന്നവര്‍ക്ക് തടസമുണ്ടാക്കുകയും ചോദ്യം ചെയ്ത വാഹനയാത്രികരോട് വീട്ടമ്മ ദേഷ്യപ്പെടുന്നതും വിഡിയോയിൽ കാണാവുന്നതാണ്. ഇതാണ് ഗുജറാത്ത് പോലീസിനെ ചൊടിപ്പിച്ചത്. കീ കീ ചലഞ്ച് ആരും ഏറ്റെടുക്കാന്‍ പാടില്ലെന്ന് പോലീസ് അറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വീട്ടമ്മയുടെ കീകീ ചലഞ്ച് വീഡിയോയും പോലീസ് പങ്കുവച്ചിട്ടുണ്ട്.
Please don’t get involved or become part of kiki challenge as it is harmful to yourself. Inform and aware your wards and colleagues about not to perform or accept kiki solo steps.#KikiChallenge#GujaratPolice pic.twitter.com/wXxc11VkE4
— Gujarat Police (@GujaratPolice) July 31, 2018
Post Your Comments