ദുബായ്: യുവതിയെ സുഹൃത്തിന്റെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച എമിറൈറ്റ് പൗരനായ യുവാവിന് ദുബായില്‍ 10 വര്‍ഷം തടവ്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 29 വയസ്സുള്ള മൊറോക്കന്‍ യുവതിയാണ് പരാതി നൽകിയത്.
Also Read: ഖത്തറിൽ ഗതാഗത നിയന്ത്രണം
മാര്‍ച്ച് 12ന് പുലര്‍ച്ചെ സുഹൃത്തിനൊപ്പമുണ്ടായിരുന്ന യുവതിയെ യുവാവ് ഫോണില്‍ വിളിക്കുകയും തന്റെ സുഹൃത്തിന്റെ കാലാവധി കഴിഞ്ഞ വിസയുടെ കാര്യം സംസാരിക്കാൻ ഫ്ളാറ്റില്‍ വരണമെന്നും പറഞ്ഞു. തുടർന്ന് ഫ്ലാറ്റിൽ എത്തിയ യുവതിയെ കിടപ്പു മുറിയിലേക്ക് ബലമായി കൊണ്ടു പോയ യുവാവ് മര്‍ദിക്കുകയും പിന്നീട് മാനഭംഗപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തുടർന്ന് സംഭവത്തിന് ശേഷം ഫ്ളാറ്റിലുണ്ടായിരുന്ന യുവാവിന്റെ സുഹൃത്തും ശാരീരികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായും മൊഴിയില്‍ പറയുന്നു.
Post Your Comments