കൂട്ടക്കൊലപാതകം നടന്ന് 22 വർഷങ്ങൾക്ക് ശേഷം പ്രതിക്ക് വധശിക്ഷ വിധിച്ചു . ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. 1995 നവംബര്‍ 29 നാണ് കൂട്ടക്കൊലപാതകം നടന്നത്. കൊലപാതകശേഷം പ്രതി തെളിവുകൾ എല്ലാം കൃത്യമായി നശിപ്പിച്ചിരുന്നു. അതിനാൽ കേസിൽ തുമ്പ് ലഭിക്കാതെ പോലീസ് ഏറെക്കാലം വലഞ്ഞു. ഒടുവില്‍ സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ സിഗരറ്റ് കുറ്റിയില്‍ നിന്നും ഡി എന്‍ എ വേര് തിരിച്ചെടുത്താണ് പോലീസ് പ്രതിയിലേക്കുള്ള വഴി കണ്ടെത്തിയത്.
ALSO READ: തൊടുപുഴ കൂട്ടക്കൊലപാതകം: ഒരാള്‍ പോലീസ് പിടിയില്‍
ചൈനയിലെ 15 പ്രവിശ്യകളിലായി ഏതാണ്ട് 60000 ത്തിലേറെ പേരെ ഡിഎന്‍എ പരിശോധന നടത്തിയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. ലിയു എന്ന കുടുംബ പേരുളള ഒരാളില്‍ നിന്ന് ഡിഎന്‍എയുടെ സാമ്യത കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അന്വേഷണം ലക്ഷ്യത്തിലെത്തിയത്. ഡിഎന്‍എയ്ക്ക് ലിയു യോങ്ബിയാവൊയുടേ ഡി എന്‍ എയുമായി സാമ്യം കണ്ടെത്തുകയായിരുന്നു. ക്രെെം നോവല്‍ എഴുതാനായിരുന്നു പ്രതി ഈ ക്രൂരകൃത്യം ചെയ്തത്. ഒരു വര്‍ഷത്തോളം നീണ്ടു നിന്ന വാദത്തിനൊടുവിലാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.
Post Your Comments