മാഡ്രിഡ്: ക്രൊയേഷ്യയുടെ സൂപ്പർതാരം ലൂക്കാ മോഡ്രിച്ചിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ റിലീസ് തുകയായി 750 മില്യണ്‍ യൂറോയെങ്കിലും നൽകേണ്ടിവരുമെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ്. മോഡ്രിച് ക്ലബ് വിടുന്നു എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റു ക്ലബ്ബുകൾ താരത്തെ ലക്ഷ്യമിട്ട് വരേണ്ടതില്ല എന്നുള്ള സന്ദേശമാണ് ഇതിലൂടെ പെരസ് നൽകിയിരിക്കുന്നത്.
Also Read: കൊഹ്ലിയുടേത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നെന്ന് മൈക്കല്‍ വോണ്‍
റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച താരം ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയിരുന്നു. നിലവില്‍ 2020വരെ താരത്തിന് റയൽ മാഡ്രിഡുമായി കരാറുണ്ട്.
Post Your Comments