Latest NewsIndia

ആസാമിലെ അനധികൃത കുടിയേറ്റത്തില്‍ പാക്കിസ്ഥാന്റെ പതിറ്റാണ്ടുകളായുള്ള അജണ്ട, തെളിവുകൾ നിരത്തി അരുണ്‍ ജയ്റ്റ്‌ലി

ആസാമിലെ അനധികൃത കുടിയേറ്റത്തിനു പിറകിലെ പാക്കിസ്ഥാന്‍ അജണ്ട തുറന്ന് കാട്ടി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പാക്കിസ്ഥാന്‍ ഭരണാാധികാരിയായിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടേയും ബംഗ്‌ളാദേശി നേതാവായിരുന്ന മുജീബ് റഹ്മാന്റേയും പുസ്തകങ്ങളില്‍ നിന്നുള്ള ഖണ്ഡികകള്‍ ഉദ്ധരിച്ചാണ് ആസാമിലെ അനധികൃത കുടിയേറ്റത്തിനു പിന്നിലെ യഥാര്‍ത്ഥ വസ്തുതകളെപ്പറ്റി ജയ്റ്റ്‌ലി എഴുതിയത്.കാശ്മീരാണ് ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ഏക പ്രശ്‌നം എന്ന് പറായുന്നത് തെറ്റാണ്. അത് സംശയരഹിതമായി അതിപ്രധാനമായ വിഷയമാണെങ്കിലും കാശ്മീര്‍ വിഷയത്തിനോളം പ്രധാനമായ ഒന്ന് ആസാമും ഇന്ത്യയിലെ മറ്റു ചില ജില്ലകളും കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് ചേരുക എന്നതാണ്.

പാക്കിസ്ഥാന് ആ പ്രദേശങ്ങളില്‍ നല്ല അവകാശം സ്ഥാപിക്കാനാകുമെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോ എഴുതിയതിനെയും അദ്ദേഹം ഉദ്ധരിച്ചു. മറ്റൊരു അവകാശവാദം ബംഗ്‌ളാദേശി നേതാവായിരുന്ന മുജീബ് റഹ്മാന്റേതാണ്. മുജീബ് റഹ്മാന്‍ പിന്നീട് ഇന്ത്യയുമായി അടുക്കുകയും പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കാന്‍ ഇന്ത്യയുടെ സഹായം തേടുകയുമൊക്കെ ചെയ്‌തെങ്കിലും ആദ്യകാലങ്ങളില്‍ അയാള്‍ ഇന്ത്യയെ വെട്ടിമുറിച്ച മുസ്ലീം ലീഗിന്റെ അവിഭക്ത ബംഗാളിലെ നേതാവായിരുന്നു. അന്ന് അയാള്‍ എഴുതിയതാണ് ‘ കിഴക്കന്‍ പാക്കിസ്ഥാന് വിസ്തൃതിപ്പെടാന്‍ ആവശ്യത്തിനു പ്രദേശങ്ങളുണ്ട്.

ആസാമില്‍ വലിയ വനപ്രദേശങ്ങളും ധാതു നിക്ഷേപങ്ങളും കല്‍ക്കരി പെട്രോളിയം എന്നിവയുമുണ്ട്. കിഴക്കന്‍ പാക്കിസ്ഥാന്‍ തീര്‍ച്ചയായും അസാമിനെ കൂടെയെടുക്കണം. എന്നാലേ സാമ്പത്തികമായും പണം കൊണ്ടും ശക്തരാവൂ”ഇന്ത്യ സ്വതന്ത്രയായന്ന് മുതല്‍ കാശ്മീരിലേക്ക് ഗോത്രവര്‍ഗ്ഗക്കാരെ ആയുധങ്ങള്‍ കൊടുത്തയച്ച് കൊടും ക്രൂരതയും വംശഹത്യയും കൊലപാതകങ്ങളും ചെയ്താണ് ഇന്നത്തെ പാക് അധിനിവേശ കാശ്മീര്‍ അവര്‍ സ്വന്തമാക്കിയത്. അതുപോലെ ആസാമിലേക്കും ബംഗ്‌ളാദേശില്‍ നിന്ന് വന്‍ കുടിയേറ്റം അന്നുമുതല്‍ തുടങ്ങിയതാണ്.

ഇന്ത്യ സ്വതന്ത്രയായന്ന് മുതല്‍ കാശ്മീരിലേക്ക് ഗോത്രവര്‍ഗ്ഗക്കാരെ ആയുധങ്ങള്‍ കൊടുത്തയച്ച് കൊടും ക്രൂരതയും വംശഹത്യയും കൊലപാതകങ്ങളും ചെയ്താണ് ഇന്നത്തെ പാക് അധിനിവേശ കാശ്മീര്‍ അവര്‍ സ്വന്തമാക്കിയത്. അതുപോലെ ആസാമിലേക്കും ബംഗ്‌ളാദേശില്‍ നിന്ന് വന്‍ കുടിയേറ്റം അന്നുമുതല്‍ തുടങ്ങിയതാണ്. കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് വന്‍ തോതില്‍ കുടീയേറി ആസാമിന്റെ ഭാഗങ്ങളെ പതിയെ മുസ്ലീം ഭൂരിപക്ഷപ്രദേശമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനെ അന്ന് ആസാമിലെ ജനത എതിര്‍ത്തിരുന്നു.

ഇന്നത്തെ ആസാം മുഖ്യമന്ത്രിയായ സര്‍ബാനന്ദ സൊനോവാള്‍ പതിനെട്ട് കൊല്ലം മുന്‍പ് സുപ്രീം കോടതിയില്‍ കൊടുത്ത ഹര്‍ജിയില്‍ വന്ന വിധി ഈ വിഷയത്തിലെ ഏറ്റവും മികച്ച അഭിപ്രായമായി അരുണ്‍ ജറ്റ്‌ലി എടുത്ത് പറായുന്നു. അന്നത്തെ സുപ്രീം കോടതി വിധിയില്‍ ഇങ്ങനെ എഴുതിയിരുന്നു.”ബംഗ്‌ളാദേശില്‍ നിന്നുള്ള നിയമവിരുദ്ധമായ വന്‍ തോതിലെ കുടിയേറ്റം രാജ്യത്തിനു പൊതുവേയും ആസാമിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ചും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഊന്നിപ്പറയേണ്ടതുണ്ട്. മതേതരത്വത്തിന്റെ കപടാ വ്യാഖ്യാനങ്ങളോ തെറ്റായ തോന്നലുകളോ ഒന്നും അവിടെ അനുവദിയ്ക്കാനാവില്ല.

ബംഗ്‌ളാദേശില്‍ നിന്നുള്ള വന്‍ തോതിലുള്ള കുടിയേറ്റം എന്ന ദുര്‍ഭൂതം ആസാമില്‍ അവിടത്തെ തനത് ജനങ്ങളെ വെറും ന്യൂനപക്ഷമാക്കി മാറ്റുന്ന രീതിയിലാണ് വളര്‍ന്ന് വരുന്നത്. അസാമിലെ ജനതയുടെ സാംസ്‌കാരികമായ അതിജീവനം അപകടത്തിലായേക്കാം. അവരുടെ രാഷ്ട്രീയമായ നിയന്ത്രണം ദുര്‍ബലമാവുകയും അവരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു. ആസാമിന്റെ തന്ത്രപ്രധാനമായ ജില്ലകള്‍ നഷ്ടപ്പെട്ട് പോയേക്കാവുന്ന നിലയില്‍ ഈ ജനസംഘ്യാപരമായ ആക്രമണം വഴിതെളിച്ചേക്കാം.

ഈ അനധികൃത കുടിയേറ്റക്കാര്‍ പല ജില്ലകളേയും മുസ്ലീം ഭൂരിപക്ഷ പ്രദേശമാക്കിയിരിയ്ക്കുകയാണ്.അത് ബംഗ്‌ളാദേശില്‍ ചേരണം എന്ന് പറഞ്ഞേക്കാം. അന്താരാഷ്ട്ര ഇസ്ലാമിക മതമൗലികവാദം വളര്‍ന്ന് വരുന്ന ഈ അവസരത്തില്‍ അവര്‍ ഇത്തരം വാദങ്ങള്‍ക്ക് ശക്തിപകരും. ഒരു കാര്യം ആലോചിയ്ക്കണം. ബംഗ്‌ളാദേശ് മതേതരത്വം ഒഴിവാക്കി ഇസ്ലാമിക സ്റ്റേറ്റ് ആയിട്ട് ഒരുപാട് കാലമായി. ഈ വിധിയില്‍ പരമോന്നത നീതിപീഠം പറഞ്ഞിരിയ്ക്കുന്നതിനപ്പുറം വ്യക്തമായി കാര്യങ്ങള്‍ ആര്‍ക്കും പറയാനാവില്ല എന്നാണ് ജയ്റ്റ്‌ലി എഴുതുന്നത്.

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ആസാമിലെ ജനങ്ങള്‍ക്ക് നല്‍കിയ ഒത്തുതീര്‍പ്പ് വാഗ്ദാനങ്ങള്‍ ഇന്നുവരെ പാലിക്കപ്പെട്ടിട്ടില്ല. പൗരനും അഭയാര്‍ത്ഥിയും അനധികൃത കുടിയേറ്റക്കാരനും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. അഭയാര്‍ത്ഥിയോടെന്ന പോലെയല്ല ഒരു അനധികൃത കുടിയേറ്റക്കാരനോട് എല്ലാ രാജ്യങ്ങളും നിലപാടുകളെടുക്കുന്നത്. ബംഗാളില്‍ ഇതിലും ഭീകരമാണ് അവസ്ഥ. മമതാ ബാനര്‍ജി തന്നെ 2005ല്‍ പറഞ്ഞത് ബംഗാളിലേക്കുള്ള അനധികൃത കുടിയേറ്റം ഒരു അത്യാഹിതമായി മാറിയിരിയ്ക്കുകയാണെന്നാണ്.

ഭാരതത്തിലെ മുഖ്യധാരാ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് ഇന്ന് ഭീകരവാദികള്‍ക്കൊപ്പം അവരെപ്പോലെയാണ് സംസാരിയ്ക്കുന്നത്. ടുക്കടാ ടുക്കടാ ഗ്യാങ്ങുകളോട് ചേര്‍ന്ന് നിന്നത് അതിന്റെ ഒരു ചെറിയ ഉദാഹരണമായിരുന്നു. ഇന്നവര്‍ ഇന്ത്യയുടെ പരമാധികാരത്തിനെതിരെയാണ് നില്‍ക്കുന്നത്. മമതാബാനര്‍ജിയേപ്പോലെയും രാഹുല്‍ ഗാന്ധിയെപ്പോലെയുമുള്ളവര്‍ ഒന്നോര്‍ക്കണം, ഇന്ത്യയുടെ പരമാധികാരം കളിപ്പാട്ടമല്ല. പരമാധികാരവും പൗരത്വവുമാണ് ഇന്ത്യയുടെ ആത്മാവ്. അല്ലാതെ ഇറാക്കുമതി ചെയ്ത വോട്ടുബാങ്കുകളല്ല. ഇങ്ങനെയാണ് അരുണ്‍ ജയ്റ്റ്‌ലി ലേഖനം അവസാനിപ്പിക്കുന്നത്.

കടപ്പാട് :ബ്രെവ് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button