തൊടുപുഴ: കമ്പകക്കാനത്ത് നാലംഗ കുടുബത്തെ കൊന്നു കുഴിച്ചു മൂടിയ കുഴിയുടെ സമീപത്ത് തന്നെ അവരുടെ മൃതദേഹം സംസ്‌കാരം ചെയ്യും. ഒന്നിന് മുകളിൽ ഒന്നായിട്ട് കിടത്തിയ രീതിയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിന് അരികിലാണ് റബ്ബർ തോട്ടത്തിൽ 12 അടി വലുപ്പത്തിൽ ഒറ്റ കുഴിയെടുത്ത് എല്ലാവരെയും ഒരുമിച്ചു അടക്കുന്നത്. മൃതദേഹങ്ങൾ ദഹിപ്പിക്കേണ്ടെന്ന പോലീസിന്റെ നിർദേശപ്രകാരമാണ് മറവ് ചെയ്യുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കി കൊല്ലപ്പെട്ട കൃഷ്ണന്റെ സഹോദരന്റെ വീട്ടിൽ അന്ത്യകർമ്മങ്ങൾ നടത്തി. ഇതിനുശേഷമാണ് മൃതദേഹങ്ങൾ മറവ് ചെയ്യുന്നത്.
Read also: തൊടുപുഴയിലെ കൂട്ടക്കൊലപാതകം: അന്വേഷണം ബന്ധുക്കളിലേക്ക്
വീടിനോടു ചേർന്ന ചാണകക്കുഴിയിൽ കുഴിച്ചുമൂടിയ നിലയിലാണ് കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ അർജുൻ, ആർഷ എന്നിവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പത്തേമുക്കാലിന് ശേഷമാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് സൂചന. അതേസമയം കൊല്ലപ്പെട്ട കൃഷ്ണന്‍റെ സഹോദരങ്ങളില്‍ചിലര്‍ക്ക് മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്.
Post Your Comments