ദുബായ് : വില്ല വൃത്തിയാക്കാന്‍ വന്ന 35 കാരിയോട് അപമര്യാദയായി പെരുമാറിയ മാനേജര്‍ ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. ജുമൈറയില്‍ മാര്‍ച്ച് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
വില്ല വൃത്തിയാക്കാനായി എത്തിയ 35കാരിയായ ഫിലിപ്പീന് .യുവതിയ്ക്ക് നേരെയാണ് മാനേജര്‍ മോശമായി പെരുമാറിയത്. മാനേജര്‍ ഇന്ത്യക്കാരനാണ്.
Read also : ദുബായ് പോലീസ് ചമഞ്ഞ് ബലാത്സംഗം; പാകിസ്ഥാനി അറസ്റ്റില്‍
തനിക്ക് നേരിട്ട അനുഭവത്തെ കുറിച്ച് യുവതി കോടതിയില്‍ പറഞ്ഞത് ഇങ്ങനെ. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ജുമൈറയിലെ ഒരു വില്ലയില്‍ ക്ലീനിംഗിനായി പോയിരുന്നു. ഒരു ഏജന്‍സി മുഖേനെയാണ് താനവിടെ ജോലിക്കായി പോയത്. മാര്‍ച്ച് മൂന്നിന് ഉച്ചകഴിഞ്ഞാണ് താന്‍ വില്ലയില്‍ എത്തിയത്. മാനേജരായിരുന്നു തനിക്ക് വാതില്‍ തുറന്നു തന്നത്. താന്‍ ജോലി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ പുറത്തുപോയി കുറച്ചു കഴിഞ്ഞിട്ടാണ് വന്നത്. അയാള്‍ വന്നപ്പോള്‍ താന്‍ ബെഡ്രൂമിലെ പൊടി തട്ടുകയായിരുന്നു. തന്നെ കണ്ടപ്പോള്‍ മാനേജര്‍ മസാജ് ചെയ്ത് തരുമോ എന്ന് ചോദിച്ചു. എന്നാല്‍ താനത് നിഷേധിച്ചു. ഉടനെ അയാള്‍ എന്റെ പുറകിലൂടെ വന്ന് ബലമായി ചുംബിക്കുകയും കയറിപ്പിടിക്കുകയും ചെയ്തു. എന്നാല്‍ താനവിടുന്ന് ഓടി ആദ്യം കണ്ട ടാക്സിയില്‍ കയറി. പിന്നെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും അവര്‍ കോടതിയില്‍ മൊഴി നല്കി
ഫിലിപ്പീന് യുവതിയുടെ മൊഴിയില്‍ മാനേജര്‍ക്കെതിരെ മൂന്ന് മാസം ജയില്‍ശിക്ഷയും നാടുകടത്തലും ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്നുറപ്പായി. കേസ് വീണ്ടും സെപ്റ്റംബര്‍ അഞ്ചിന് പരിഗണിയ്ക്കും
Post Your Comments